ഫാദര്‍ റോബിന്‍ വടക്കുംഞ്ചേരിയെ വിവാഹം ചെയ്യണം; കൊട്ടിയൂർ പീഡന കേസിലെ ഇര സുപ്രീംകോടതിയില്‍

By Web TeamFirst Published Jul 31, 2021, 12:04 PM IST
Highlights

പ്രതിയായ വൈദികനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട പെണ്‍കുട്ടി വിവാഹത്തിനായി റോബിൻ വടക്കുഞ്ചേരിക്ക് ജാമ്യം നൽകണമെന്നും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു

കൊട്ടിയൂർ പീഡന കേസിലെ പ്രതിയായ വൈദികനെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഇര സുപ്രീംകോടതിയില്‍. ഫാ റോബിൻ വടക്കുഞ്ചേരിക്ക് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പ്രതിയായ വൈദികനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട പെണ്‍കുട്ടി വിവാഹത്തിനായി റോബിൻ വടക്കുഞ്ചേരിക്ക് ജാമ്യം നൽകണമെന്നും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

കൊട്ടിയൂർ പീഡനക്കേസ്: ഇരയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

പെണ്‍കുട്ടിയുടെ ആവശ്യം കോടതി തിങ്കളാഴ്ച പരിഗണിക്കും.  രണ്ടുപേരുടേയും സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധമാണുണ്ടായിരുന്നതെന്ന് പെണ്‍കുട്ടി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ വാദം ഹൈക്കോടതി തള്ളിയതോടെയാണ് പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചത്.  

കൊട്ടിയൂർ പീഡനം: ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാ. റോബിന്‍ വടക്കുംചേരി ഹൈക്കോടതിയില്‍

കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ 20 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്സോ കോടതി ഫാദർ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊട്ടിയൂർ നീണ്ടുനോക്കിയിലെ പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരിയാണ്‌ ഒന്നാം പ്രതി.

കൊട്ടിയൂര്‍ പീഡനം: ആദ്യ ശ്രമം നടന്നത് പെണ്‍കുട്ടിയുടെ അച്ഛനെ പ്രതിയാക്കാന്‍, ഇരയെ പോലും മൊഴി മാറ്റിച്ച സ്വാധീനം!

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ സെന്‍റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയില്‍ 2017 ലാണ് റോബിൻ  വടക്കുംചേരി അറസ്റ്റിലാകുന്നത്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കു‍ഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാൻ വൈദികൻ  പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

കൂട്ട മൊഴിമാറ്റം, വ്യാജ രേഖകള്‍; എന്നിട്ടും ഫാദർ റോബിന്‍ പെട്ടത് ഇങ്ങനെ

എന്നാൽ  പെൺകുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പെൺകുട്ടി പ്രസവിച്ചത് ഫാദർ റോബിൻ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎൻഎ പരിശോധനയിലൂടെ വ്യക്തമാകുകയും ചെയ്തിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!