'അക്രമി മാനസിക അസ്വാസ്ഥ്യം അഭിനയിക്കുന്നു', കാർ അടിച്ച് തകർത്തത് ആസൂത്രിതമെന്ന് എംഎൽഎ

Published : Feb 28, 2022, 12:23 PM ISTUpdated : Feb 28, 2022, 12:39 PM IST
'അക്രമി മാനസിക അസ്വാസ്ഥ്യം അഭിനയിക്കുന്നു', കാർ അടിച്ച് തകർത്തത് ആസൂത്രിതമെന്ന് എംഎൽഎ

Synopsis

ഇന്ന് രാവിലെയാണ് കോവളം എംഎൽഎ, എം വിൻസന്റിന്റെ തിരുവനന്തപുരത്തെ വീടിനു മുന്നിൽ നിർത്തിയിട്ട കാർ അടിച്ചു തകർത്തത്. ഉച്ചക്കട സ്വദേശി സന്തോഷ് (27) എന്നയാളാണ് കാറിന്റെ ചില്ലുകൾ അടിച്ച് തകർത്തത്.

തിരുവനന്തപുരം: വീടിനു മുന്നിൽ നിർത്തിയിട്ട തന്റെ കാർ (Car) അടിച്ച് തകർത്ത സംഭവം ആസൂത്രിതമെന്ന് കോവളം എംഎൽഎ (Kovalam MLA) എം വിൻസൻറ് (M. Vincent). പട്ടാപ്പകൽ ആക്രമണം നടന്നിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും നാട്ടുകാർ പിടികൂടിയപ്പോൾ അക്രമി മാനസിക അസ്വാസ്ഥ്യം അഭിനയിക്കുന്നെന്നും എംഎൽഎ ആരോപിച്ചു. ശബരിമല, മുല്ലപ്പെരിയാർ വിഷയങ്ങളിൽ ഇടപെട്ടില്ലെന്ന് പറഞ്ഞാണ് കാർ തകർത്തത്. ഇതെല്ലാം അഭിനയമാണ്. കാർ തകർത്തതിന്റെ യഥാർത്ഥ കാരണ പൊലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കോവളം എംഎൽഎ, എം വിൻസന്റിന്റെ തിരുവനന്തപുരം ബാലരാമപുരത്തെ വീടിന് മുന്നിൽ നിർത്തിയിട്ട കാർ അടിച്ചു തകർത്തത്. ഉച്ചക്കട സ്വദേശി സന്തോഷ് (27) എന്നയാളാണ് കാറിന്റെ ചില്ലുകൾ അടിച്ച് തകർത്തത്. അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ കേസെടുത്തുവെന്നാണ്  ബാലരാമപുരം പൊലീസ് അറിയിച്ചത്. മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുകയാണെന്നും എംഎൽഎ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാർ തകർത്തതെന്നും പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നുമാണ് പൊലീസ് പറയുന്നത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സന്തോഷ് പൊലീസിനോടും പറയുന്നത്. നാലു വർഷമായി ചില മാനസിക വിഭ്രാന്തികള്‍ സന്തോഷ് പ്രകടിപ്പിക്കുന്നുണ്ടെന്ന് സന്തോഷിന്റെ അമ്മയും പൊലീസിനോട് പറഞ്ഞു എന്നാൽ നാട്ടുകാർ പിടികൂടിയതോടെ അക്രമി മാനസിക അസ്വാസ്ഥ്യം അഭിനയിക്കുകയാണെന്നാണ് എംഎൽഎ കുറ്റപ്പെടുത്തുന്നത്. 

കോവളം എംഎൽഎയുടെ കാർ അടിച്ചുതകർത്തു, അക്രമിയെ പിടികൂടി

വീടിന് മുന്നില്‍ നിന്ന വയോധികയുടെ മാല പൊട്ടിച്ച് മുങ്ങി; സിസിടിവി കുടുക്കി, പ്രതികൾ അറസ്റ്റിൽ

ആലപ്പുഴയില്‍ വയോധികയുടെ മാല മോഷ്ടിച്ച (Robbery) കേസിൽ പ്രതികൾ അറസ്റ്റിൽ. വെള്ളക്കിണർ വാർഡിൽ തൻസീറാ മൻസിലിൽ തൻസീർ (27), വെള്ളക്കിണർ വാർഡിൽ തപാൽപറമ്പ് വീട്ടിൽ നൗഷാദ് മകൻ നഹാസ് (31) എന്നിവരാണ് അറസ്റ്റിലായത് (Arrest). കഴിഞ്ഞ പത്തിനായിരുന്നു കേസിനു ആസ്പദമായ സംഭവം. വീടിനു മുൻവശത്തുള്ള റോഡിൽ നിൽക്കുകയിരുന്ന തത്തംപള്ളി വാർഡിൽ ശോഭനയുടെ 20 ഗ്രാം  വരുന്ന സ്വർണമാലയാണ് സ്കൂട്ടറിലെത്തിയ പ്രതികൾ പൊട്ടിച്ച് മുങ്ങിയത്.

തുടർന്ന് ശോഭന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ആലപ്പുഴ ഡി വൈ എസ് പി, എൻ ആർ ജയരാജിന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ വിനോദ് കെ പി യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കറുപ്പും വെളുപ്പും കലർന്ന നിറത്തിലുള്ള ഹോണ്ട ഡിയോ സ്കൂട്ടറിലെത്തിയവരാണ് മാലപൊട്ടിച്ചതെന്ന് കണ്ടെത്തി. സ്കൂട്ടറിനെ ചുറ്റിപ്പറ്റി നടന്ന അന്വേഷണം പ്രതികളിലേക്ക് എത്തിചേരുകയായിരുന്നു. ഒന്നാം പ്രതി തൻസീറിനെ മുല്ലാത്ത് വളപ്പിൽ നിന്നും, രണ്ടാം പ്രതി നഹാസിനെ മുരുഗൻ ജംഗ്ഷന് സമീപത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. 


  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട്, പുകഞ്ഞകൊള്ളി പുറത്ത്'; സിപിഎം മുൻ എംഎൽഎയുടെ ബിജെപി പ്രവേശനത്തിൽ വിമർശനവുമായി എംഎം മണി
ലൈഫ് മിഷൻ വഴി അനുവദിച്ച വീടുകളുടെ എണ്ണം 6 ലക്ഷം കടന്നു; 4.76 ലക്ഷത്തിലധികം വീടുകൾ പൂർത്തീകരിച്ചുവെന്ന് സർക്കാർ