
തിരുവനന്തപുരം: കോവളത്തെ സ്പായിൽ 16കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭർത്താവും അറസ്റ്റിൽ. ആന്ധ്രയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരാണ് പെൺകുട്ടിയെ സ്പായിൽ എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രായപൂർത്തിയായി എന്ന് വരുത്താൻ ഇവർ പെൺകുട്ടിയുടെ പേരിൽ വ്യാജരേഖയുമുണ്ടാക്കി. കേസിൽ രണ്ടു സ്പാ ഉടമകളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെല്ത്ത് ഇന്സ്പെക്ടര്ക്ക് സ്പാ നടത്തിപ്പുമായി നേരിട്ട് ബന്ധമുണ്ടെന്നതിന് പൊലീസിന് തെളിവ് ലഭിച്ചു.
കൊച്ചിയിൽ സ്പാ ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിച്ചതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത ഒരു പെണ്കുട്ടിയെ പീഡിപ്പിച്ചതിൻെറ വിവരങ്ങള് പുറത്തു വന്നത്. ഒരു സ്പാ ജീവനക്കാരി ഒപ്പം ജോലി ചെയ്തിരുന്ന യുവാവിനോടൊപ്പം ഒളിച്ചോടി പോയിരുന്നു. ആന്ധ്ര സ്വദേശിയായ ഈ പെണ്കുട്ടിയെ കോവളം പൊലീസ് കണ്ടെത്തി വിവരങ്ങള് പരിശോധിച്ചപ്പോഴാണ് സ്പായുടെ മറവിൽ നടന്ന ചൂഷണം പുറത്തുവന്നത്. പെണ്കുട്ടി പഠിച്ച സ്കൂളിൽ നിന്നുമുള്ള വിവരം ശേഖരിച്ചപ്പോള് 16 വയസ്സു മാത്രമാണ് പ്രായമെന്ന് വ്യക്തമായി. കൗണ്സിലിംഗിലാണ് ബന്ധുക്കളുടെ ക്രൂരതയും സ്പായിൽ നടന്ന ചൂഷണവും കുട്ടി പറയുന്നത്.
പെണ്കുട്ടിയുടെ രണ്ടാനമ്മയും ഭര്ത്താവും ചേര്ന്ന് ആദ്യം ചെന്നെയിൽ കൊണ്ടുപോയി സ്പായില് ജോലി ചെയ്യിപ്പിച്ചു. ഇതിന് ശേഷമാണ് വിഴിഞ്ഞത്തെ രണ്ട് സ്പാകളില് എത്തിക്കുന്നത്. വിഴിഞ്ഞം ചപ്പാത്തിനടത്തുള്ള കേരള ആയുര്വേദ, വൈകോര്കുളത്തുള്ള ആയുര് കേരള എന്നിവിടങ്ങളിലാണ് പെണ്കുട്ടിയെ എത്തിച്ചത്. ഇത് ആയുര്വേദ ചികിൽസാ കേന്ദ്രം ആണെന്നാണ് നാട്ടുകാർ വിചാരിച്ചിരുന്നത്
വിശദമായ അന്വേഷണത്തിനൊടുവിൽ സ്പാ ഉടമകളായ സജിത്ത്, നിഷാന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്കുട്ടിയുടെ രണ്ടാനമ്മയും ഭർത്താവുമാണ് കേസിലെ ഒന്നും രണ്ടും പ്രതികള്. ഇവര് ആന്ധ്രാ സ്വദേശികളാണ്. നിഷാദിന്റെ അക്കൗണ്ട് പരിശോധനയിലാണ് തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെല്ത്ത് ഇന്സ്പെക്ടര്ക്ക് സ്പാ നടത്തിപ്പുമായി നേരിട്ട് ബന്ധമുണ്ടെന്നതിന് പൊലീസിന് തെളിവ് ലഭിച്ചത്. ഹെല്ത്ത് ഇൻസ്പെക്ടറുടെ ബിനാമി ബിസിനസ്സാണ് ഇതെന്നും സ്പായിലെ സര്വീസിന്റെ പണം നല്കാനായി ഇയാളുടെ പേരിലുള്ള സ്കാനറാണ് ഉപയോഗിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. സംസ്ഥാന വ്യാപകമായി സ്പാകളിൽ നടക്കുന്ന റെയ്ഡിന്റെ ഭാഗമായി 14 കേസുകള് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 5 പേരെ അറസ്റ്റ് ചെയ്തു. 586 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam