കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്; കേസെടുക്കാൻ അനുമതി തേടി തമിഴ്‌നാട് പൊലീസ്

Published : Oct 23, 2026, 08:23 AM IST
kovalam spa case special investigation team heads to andhra pradesh

Synopsis

കോവളം സ്പാ പീഡനക്കേസിൽ അന്തർസംസ്ഥാന അന്വേഷണം ഊർജിതം. പെൺകുട്ടിയുടെ ബന്ധുക്കളായ ദമ്പതികളെ അറസ്റ്റ് ചെയ്യാൻ തമിഴ്‌നാട് പൊലീസ് കോടതി അനുമതി തേടി. ചെന്നൈയിലും പീഡനം നടന്നെന്ന് മൊഴി. കൂടുതൽ തെളിവെടുപ്പിനായി അന്വേഷണ സംഘം ആന്ധ്രയിലേക്ക് തിരിച്ചു

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. ഇരയായ 16-കാരിയുടെ ബന്ധുക്കളായ ദമ്പതികളെ അറസ്റ്റ് ചെയ്യുന്നതിനായി തമിഴ്‌നാട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കോടതി അനുമതി നൽകുന്ന മുറയ്ക്ക് ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. ചെന്നൈയിലെ സ്പായിലും താൻ പീഡനത്തിനിരയായതായി പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ആന്ധ്രപ്രദേശിലേക്ക് തിരിച്ചിട്ടുണ്ട്.

ആന്ധ്ര സ്വദേശിയായ പെൺകുട്ടി പഠിച്ച സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തുന്നതിനും സഹോദരിയുടെ മൊഴി രേഖപ്പെടുത്തുന്നതിനുമാണ് പൊലീസ് സംഘം അവിടെയെത്തുന്നത്. കേസിന് വൻ അന്തർസംസ്ഥാന ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കൺട്രോൾ റൂം എസിപി സി. ചന്ദ്രകുമാറിനെ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചിരുന്നു. കുട്ടിയെ എങ്ങനെ കേരളത്തിലെത്തിച്ചു, ഏതൊക്കെ ഇടനിലക്കാരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് എന്നീ കാര്യങ്ങളാണ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ മനുഷ്യക്കടത്തിന് കേസെടുക്കും.

കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം. ഒ. അനുരൂപ് ആണ് ഈ സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹെൽത്ത് ഇൻസ്‌പെക്ടർ പദവി ദുരുപയോഗം ചെയ്ത് നിർമിച്ച ബന്ധങ്ങൾ വഴിയാണ് ഇയാൾ സ്പാ ബിസിനസിലേക്ക് കടന്നത്. കോവളത്തെ 'ഡ്രീം സ്പാ' ആരംഭിക്കാൻ നിഷാന്ത് എന്നയാളെ പ്രേരിപ്പിച്ചതും പുറത്തുനിന്ന് സ്ത്രീകളെ എത്തിച്ചതും അനുരൂപാണ്. ഇയാളുടെ നാല് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വൻതോതിൽ പണമിടപാടുകൾ നടന്നതായി തെളിഞ്ഞു.

അതിനിടെ, കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോഴും പെൺകുട്ടിയെ നിരവധി പേർക്ക് കാഴ്ചവെച്ചതായാണ് വിവരം. സ്പായിലെത്തി കുട്ടിയെ പീഡിപ്പിച്ച ഇടപാടുകാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബർ വിങ്. ഇതിനായി കഴിഞ്ഞ രണ്ടാഴ്ചത്തെ സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ പേ വിവരങ്ങൾ, ഫോൺ സന്ദേശങ്ങൾ എന്നിവ ശേഖരിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയരാക്കി, പെൺകുട്ടി അടയാളപ്പെടുത്തുന്നവർക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തും.

അതേസമയം, ചെന്നൈ ചെങ്കൽപ്പെട്ടിൽ കുട്ടിയെ വിറ്റത് ഏത് സ്പായിലാണെന്ന് കണ്ടെത്തുന്നതിനായി തെളിവെടുപ്പിന് കൊണ്ടുപോകാൻ താംബരം പൊലീസ് അനുമതി തേടിയിരുന്നെങ്കിലും, തുടർച്ചയായ മൊഴിയെടുപ്പും പരിശോധനകളും കാരണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉടൻ യാത്രാനുമതി നൽകിയേക്കില്ല. കൗൺസിലിങ്ങിന് ശേഷം സിഡബ്ല്യുസി സംരക്ഷണയിലുള്ള പെൺകുട്ടിയെ ഐജി നേരിട്ടെത്തി കണ്ട് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബോസ്' ആര്? കണ്ടെത്താൻ തീവ്രശ്രമം; എബിനെതിരെ യുഎപിഎ വകുപ്പുകൾ ചുമത്താൻ തീരുമാനം; സിനഗോഗിന് മുന്നിൽ തീയിട്ട കേസ് എൻഐഎ ഏറ്റെടുക്കും
ഇടതുമുന്നണി യോഗം നവംബർ അഞ്ചിന് ചേരും; എതിർപ്പുണ്ടെങ്കിലും യോഗത്തിൽ സഹകരിക്കാൻ സിപിഐ, പാർലമൻ്ററി പാർട്ടിയോഗത്തിൽ പങ്കെടുക്കില്ല