കവടിയാർ കൊട്ടാരത്തിലെ മോഷണം: അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം, ചോദ്യം ചെയ്യലിൽ പൊലിസ്‍ ഉപദ്രവിക്കുന്നുവെന്ന് പരാതി

Published : Mar 27, 2026, 08:37 AM IST
kowdiar palace

Synopsis

കവടിയാർ കൊട്ടാരത്തിൽ നടന്ന കോടികളുടെ മോഷണക്കേസിൽ രാജകുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ല. ചിലരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിന് പിന്നാലെ, പൊലീസ് ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് രാജകുടുംബം ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം. കൊട്ടാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിച്ചതിന് പിന്നാലെയാണ് രാജകുടുംബം നിസ്സഹകരണം ശക്തമാക്കിയത്. ഇവരെ ചോദ്യം ചെയ്തിന് പിന്നാലെ പരാതിയുമായി രാജകുടുംബം രംഗത്തെത്തിയിട്ടുണ്ട്. പൊലിസ്‍ ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബം ഉന്നത ഉദ്യോഗസ്ഥരെ പരാതി അറിയിച്ചു. ഇക്കഴിഞ്ഞ മെയ് 15 നാണ് കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നെന്ന വാർത്ത പുറത്തുവന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങളടക്കം മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

അമൂല്യ രത്നങ്ങളടക്കം നഷ്ടമായി

അമൂല്യ രത്നങ്ങളടക്കമാണ് കവടിയാർ കൊട്ടാരത്തിൽ നിന്ന് നഷ്ടമായത്. ഇക്കഴിഞ്ഞ നവംബർ മാസത്തിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസ്സിലായതെന്നാണ് പരാതിയിൽ പറയുന്നത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നും വിവരിച്ചിട്ടുണ്ട്. കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസ്സിലായതോടെ മോഷണമാണെന്ന സംശയത്തിലാണ് പൊലീസിൽ പരാതി നൽകിയതെന്നാണ് വിവരിച്ചിട്ടുള്ളത്.

കവടിയാല്‍ കൊട്ടാരത്തില്‍ നിന്ന് മോഷണം പോയ ആഭരണങ്ങള്‍

1 ഓറഞ്ച് നിറത്തിലുള്ള പവിഴവും , സ്വർണ്ണ മുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ

2 പിച്ചിപ്പു മൊട്ട് ഡിസൈനിൽ ഉള്ള സ്വർണ്ണ പാദസരം

3 കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം

4 വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകൾ

5 വീതി കുറഞ്ഞ 2 സ്വർണ പിരിവള

6 ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മൽ

7 പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ്ണ പിരിച്ചെയിനും

8 സ്വർണ്ണ കുഴി മിന്നു മാല

9 എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും

9 സ്വർണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും

10 റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള 2 വള

11 നേർത്ത ചെയിനിൽ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും

12 ഒരു പവൻ വീതം തൂക്കം വരുന്ന 5 കുതിരപ്പവൻ നാണയങ്ങൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എകെ ബാലന്‍റെ കോങ്ങാട്-മലമ്പുഴ ഡീല്‍ ആരോപണത്തിൽ മറുപടി; 'പ്രായം കൂടി കിളി പോയി, സ്ഥലകാല വിഭ്രമം സംഭവിച്ചു', ആഞ്ഞടിച്ച് ശ്രീകണ്ഠൻ
'ലീഗിന് ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവുമില്ല, ബന്ധം വെൽഫെയർ പാർട്ടിയുമായി': എ കെ ബാലൻ്റേത് ആടിനെ പട്ടിയാക്കുന്ന പ്രചാരവേലയെന്ന് പി എം എ സലാം