യുവതിയെ ആസിഡൊഴിച്ച ശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; പ്രതി കോടതിയില്‍ കീഴടങ്ങി

Published : Aug 07, 2019, 08:48 PM IST
യുവതിയെ ആസിഡൊഴിച്ച ശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; പ്രതി കോടതിയില്‍ കീഴടങ്ങി

Synopsis

യുവതിയുടെ മുന്‍ഭര്‍ത്താവ് സുഭാഷാണ് താമരശ്ശേരിയിലെ കോടതിയില്‍ കീഴടങ്ങിയത്. 

കോഴിക്കോട്: കാരശ്ശേരി ആനയാംകുന്നില്‍ യുവതിയെ ആസിഡൊഴിച്ച ശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. യുവതിയുടെ മുന്‍ഭര്‍ത്താവ് സുഭാഷാണ് താമരശ്ശേരിയിലെ കോടതിയില്‍ കീഴടങ്ങിയത്. ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്ന സംശയത്തില്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കുന്ന കാര്യം പൊലീസ് പരിഗണിച്ചിരുന്നു. ഇതിനിടെയാണ് പ്രതി കീഴടങ്ങിയത്. 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി. കുത്തിയതും ആസിഡൊഴിച്ച് പരിക്കേൽപിച്ചതും മുൻ ഭർത്താവായ സുഭാഷ് തന്നെയാണെന്ന് യുവതി നേരത്തെ മൊഴി നൽകിയിരുന്നു.ജീവിക്കാൻ അനുവദിക്കില്ലെന്ന് സുഭാഷ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതി വ്യക്തമാക്കിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്തെ സംഘർഷം: അക്രമങ്ങളിൽ പരസ്പരം പഴിചാരി യൂത്ത് കോൺഗ്രസും എസ്എഫ്ഐയും; സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലും പ്രതിഷേധത്തിന് സാധ്യത
Malayalam News Live: ഗ്യാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യ വ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം; കനത്ത ജാ​ഗ്രതയിൽ ദില്ലി