2016 മുതൽ 2026 മാർച്ച് വരെ പത്തുവർഷത്തിനിടെ ആകെ 1,17,733 പേരെയാണ് സംസ്ഥാനത്തുനിന്ന് കാണാതായത്. ഇതിൽ 1,14,842 പേരെ കണ്ടെത്തി. എന്നാൽ, ബാക്കിയുള്ള 2891 പേർ ഇപ്പോഴും കാണാമറയത്താണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരും ഇതിലുണ്ട്.
തിരുവനന്തപുരം: പത്തുവർഷത്തിനിടെ സംസ്ഥാനത്തുനിന്ന് കാണാതായവരിൽ 2891 പേരെ ഇതുവരെയും കണ്ടെത്താനായില്ല. 2016 മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ സംസ്ഥാനത്തുനിന്ന് കാണാതായവരിൽ 2891 പേരാണ് ഇപ്പോഴും കാണാമറയത്ത് തുടരുന്നത്. പൊലീസ് അന്വേഷണം നടത്തിയിട്ടും ഇവരെക്കുറിച്ച് യാതൊരു തുമ്പും ലഭിച്ചിട്ടില്ല.
2016 മുതൽ 2026 മാർച്ച് വരെ പത്തുവർഷത്തിനിടെ ആകെ 1,17,733 പേരെയാണ് സംസ്ഥാനത്തുനിന്ന് കാണാതായത്. ഇതിൽ 1,14,842 പേരെ കണ്ടെത്തി. എന്നാൽ, ബാക്കിയുള്ള 2891 പേർ ഇപ്പോഴും കാണാമറയത്താണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരും ഇതിലുണ്ട്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
വിവരാവകാശ കമ്മീഷന്റെ നിർദേശപ്രകാരം സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയാണ് കാണാതായവരുടെ കണക്കുകൾ പുറത്തുവിട്ടത്. നേരത്തേ വിവരാവകാശ നിയമപ്രകാരം വിവരാവകാശ പ്രവർത്തകൻ കാണാതായവരുടെ കണക്കുകൾ തേടി ക്രൈം റെക്കോഡ്സ് ബ്യൂറോയെ സമീപിച്ചിരുന്നെങ്കിലും ഇത് രഹസ്യവിവരമാണെന്നും പുറത്തുവിടാനാകില്ലെന്നുമായിരുന്നു മറുപടി. ഇതോടെ വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് പത്തുവർഷത്തിനിടെ കാണാതായവരുടെ കണക്കുകൾ പുറത്തുവിട്ടത്.















