
കോഴിക്കോട്: മദ്യലഹരിയിലെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം തോട്ടുമുക്കം മൈസൂര്‍പറ്റ സ്വദേശി അണ്ണാന്‍ കുഞ്ഞ് എന്ന പേരില്‍ അറിയപ്പെടുന്ന സുഭാഷ് ആണ് പിടിയിലായത്. ജയന്‍ എന്ന യുവാവിനാണ് ചെവിയിലും തലയ്ക്കും വെട്ടേറ്റത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വാക്കുതര്‍ക്കത്തിനൊടുവില്‍ സുഭാഷ് ജയനെ വെട്ടുകയായിരുന്നു. ചെവിയിലും തലയ്ക്കുമായാണ് വെട്ടേറ്റത്. ജയനെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുക്കം പോലീസാണ് സുബാഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും എന്നാണ് ലഭിക്കുന്ന വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam