കോഴിക്കോട് കണ്ടെയ്ൻമെന്റ് സോണുകളിലെ കടകൾ തുറക്കില്ല; നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ലെന്ന് കളക്ടർ

Published : Oct 08, 2020, 11:13 PM IST
കോഴിക്കോട് കണ്ടെയ്ൻമെന്റ് സോണുകളിലെ കടകൾ തുറക്കില്ല; നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ലെന്ന് കളക്ടർ

Synopsis

നിലവിലുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ കടകൾ തുറക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ലെന്ന് കളക്ടർ സാംബശിവ റാവു അറിയിച്ചു. നിലവിലുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

കൊവിഡ് പശ്ചാത്തലത്തിൽ വ്യാപാരി സംഘടനകളുടെ അഭിപ്രായം ആരായുന്നതിനായി ഒരു യോഗം ചേരുകയുണ്ടായി. യോഗത്തിൽ സംഘടനാ പ്രതിനിധികൾ ചില അഭിപ്രായങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ജില്ലയിൽ കൊവിഡ് രോഗവ്യാപന പശ്ചാത്തത്തലം വിലയിരുത്തി ഇക്കാര്യത്തിൽ അതാത് സമയങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും അത് ഔദ്യോഗികമായി പൊതുജനങ്ങളെ അറിയിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി സി നിയമനത്തിലെ സമവായം; ഗവർണർക്ക് വഴങ്ങിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഎമ്മില്‍ അതൃപ്തി ശക്തം, രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് അഭിപ്രായം
വീഡിയോ ഷെയർ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു, ലിങ്കുകളും കണ്ടെത്തി, അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിനെതിരെ കേസ്