കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിക്കൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്നവര്‍ ബന്ധപ്പെടണമെന്ന് കളക്ടര്‍

Published : Mar 17, 2020, 10:36 PM ISTUpdated : Mar 17, 2020, 10:39 PM IST
കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിക്കൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്നവര്‍ ബന്ധപ്പെടണമെന്ന് കളക്ടര്‍

Synopsis

കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശി യാത്ര ചെയ്‍ത വിമാനത്തിലെ യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോഴിക്കോട് ജില്ലാ ഭരണകൂടം.

കോഴിക്കോട്: കൊവിഡ് 19 നെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. അതിന്‍റെ ഭാഗമായി കൊവിഡ് ബാധ സ്ഥിരീകരിച്ചവരെ കണ്ടെത്താനും അവരുമായി ഇടപഴകിയവരെ തിരിച്ചറിയാനുമുള്ള കഠിനശ്രമത്തിലാണ് ആരോഗ്യവകുപ്പും ഉദ്യോഗസ്ഥരുമെല്ലാം. കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശി യാത്ര ചെയ്‍ത വിമാനത്തിലെ യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോഴിക്കോട് ജില്ലാ ഭരണകൂടം.

ഇത്തിഹാദ് എയര്‍വെയ്‍സില്‍ മാര്‍ച്ച് 13 നാണ് ഇവര്‍ കോഴിക്കോട് എത്തുന്നത്. ഈ വിമാനത്തിൽ യാത്ര ചെയ്ത കോഴിക്കോട് ജില്ലയിലെ യാത്രക്കാർ ജില്ലാ കൺട്രോൾ  റൂമുമായി ഉടൻതന്നെ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. ഈ ഫ്ലൈറ്റിലെ  യാത്രക്കാർ കർശനമായും വീടുകളിൽ തന്നെ കഴിയണമെന്നും, പൊതുജനങ്ങളുമായുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കണമെന്നും  കളക്ടര്‍ അറിയിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലെ യാത്രക്കാർ അതാത് ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചങ്ങാനാശ്ശേരിയിൽ കന്യാസ്ത്രീക്ക് പീഡനം, ആശുപത്രി മുൻജീവനക്കാരൻ അറസ്റ്റിൽ
ഗുരുവായൂരമ്പലനടയിൽ ഇന്ന് കല്യാണമേളം, ഒറ്റ ദിവസത്തിൽ ശീട്ടാക്കിയത് 262 വിവാഹങ്ങൾ; പ്രദിക്ഷണം അനുവദിക്കില്ല, ക്രമീകരണങ്ങൾ അറിയാം