കോഴിക്കോട് കോർപറേഷൻ ബാങ്ക് അക്കൗണ്ട് തട്ടിപ്പ്; പ്രതി ഒളിവിൽ, പഞ്ചാബ് നാഷണൽ ബാങ്കിൽ ഓഡിറ്റ്

By Web TeamFirst Published Dec 3, 2022, 6:00 AM IST
Highlights

തട്ടിയെടുത്ത് തുക രെജില്‍ ഓണ്‍ലൈന്‍ ഗെയിമുകളിലും ഊഹക്കച്ചവടങ്ങളിലുമായി ചെലവിട്ടതായാണ് സൂചനയെങ്കിലും ഇക്കാര്യത്തിലും വ്യക്തതയില്ല

കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടുകളിൽ നിന്ന് നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ മാനേജര്‍ രെജിലിനായുളള അന്വേഷണം തുടരുന്നു. കേസ് എടുത്ത് നാലു ദിവസം കഴിഞ്ഞിട്ടും രെജില്‍ എവിടെയെന്ന് കണ്ടെത്താന്‍ പൊലീസിന് ആയിട്ടില്ല. അതേസമയം, രെജില്‍ എത്ര തുകയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്താന്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ഓഡിറ്റ് വിഭാഗം പരിശോധന തുടരുകയാണ്. കോഴിക്കോട് കോര്‍പറേഷന്‍റെ ഏഴ് അക്കൗണ്ടുകളില്‍ നിന്നായി 15 കോടി 24 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായാണ് കോര്‍പറേഷന്‍റെ കണക്ക്. ഈ തുക മൂന്ന് ദിവസത്തിനകം തിരികെ നിക്ഷേപിക്കുമെന്ന് ബാങ്ക് അധികൃതര്‍ കോര്‍പറേഷന് ഉറപ്പ് നല്‍കിയിട്ടുണ്ട്. തട്ടിയെടുത്ത് തുക രെജില്‍ ഓണ്‍ലൈന്‍ ഗെയിമുകളിലും ഊഹക്കച്ചവടങ്ങളിലുമായി ചെലവിട്ടതായാണ് സൂചനയെങ്കിലും ഇക്കാര്യത്തിലും വ്യക്തതയില്ല. ഇതിന് പുറമെ രെജിൽ കൂടുതൽ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയോയെന്ന് കൂടെ ബാങ്ക് പരിശോധിക്കും.

click me!