രണ്ടാമൂഴം കേസില്‍ കോടതി വിധി ഇന്ന്

Published : Mar 15, 2019, 07:13 AM IST
രണ്ടാമൂഴം കേസില്‍ കോടതി വിധി ഇന്ന്

Synopsis

രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് ശ്രീകുമാർ മേനോൻ നൽകിയ ഹർജിയും കോഴിക്കോട് നാലാം അധീഷണൽ ജില്ലാ കോടതി പരിഗണിക്കും

കോഴിക്കോട്: രണ്ടാമൂഴം നോവലിന്‍റെ തിരക്കഥ കൈമാറുന്നത് സംബന്ധിച്ച കേസിൽ കോടതി ഇന്ന് വിധി പറയും.  കേസ് തീർക്കാൻ ജഡ്ജിയുടെ മധ്യസ്ഥം വേണമെന്ന സംവിധായകന്റെ ആവശ്യം റദ്ദാക്കണമെന്ന് കാട്ടി എംടി നൽകിയ ഹർജിയിലാണ് വിധി ഉണ്ടാവുക. 

രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് ശ്രീകുമാർ മേനോൻ നൽകിയ ഹർജിയും കോഴിക്കോട് നാലാം അധീഷണൽ ജില്ലാ കോടതി പരിഗണിക്കും. കരാർ കാലാവധി കഴിഞ്ഞിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാലാണ് ശ്രീകുമാർ മേനോനെ എതിർകക്ഷിയാക്കി എംടി കോടതിയെ സമീപിച്ചത്. തിരക്കഥ ഉപയോഗിക്കുന്നത് കോഴിക്കോട് അഡീഷണൽ മുൻസിഫ് കോടതി നേരത്തെ തടഞ്ഞിരുന്നു


 

PREV
click me!

Recommended Stories

ആദ്യം ബൈക്കിലിടിച്ചു, പിന്നെ 2 കാറുകളിലും, ഒടുവിൽ ട്രാൻസ്ഫോർമറിലിടിച്ച് നിന്നു, കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം
സൂരജ് ലാമയുടെ തിരോധാനത്തിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി, പൊലീസും എയര്‍പോര്‍ട്ട് അധികൃതരും വിശദീകരണം നൽകണം