കുറ്റ്യാടിയിൽ പൊലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസ്: ഏഴ് സിപിഎം പ്രവർത്തകർ കീഴടങ്ങി

Published : Feb 17, 2021, 06:49 PM ISTUpdated : Feb 17, 2021, 06:50 PM IST
കുറ്റ്യാടിയിൽ പൊലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസ്:  ഏഴ് സിപിഎം പ്രവർത്തകർ കീഴടങ്ങി

Synopsis

ബ്രാഞ്ച് സെക്രട്ടറി ആമ്പാത്ത് അശോകൻ ഉൾപ്പടെ ഏഴ് പേരാണ് കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സിപിഎം പ്രവർത്തകർ പൊലീസിനെ ആക്രമിച്ചത്.   

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ പൊലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകർ കീഴടങ്ങി. ബ്രാഞ്ച് സെക്രട്ടറി ആമ്പാത്ത് അശോകൻ ഉൾപ്പടെ ഏഴ് പേരാണ് കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സിപിഎം പ്രവർത്തകർ പൊലീസിനെ ആക്രമിച്ചത്. 

ബി.ജെ.പി പ്രാദേശിക നേതാവ് വിലങ്ങോട്ടില്‍ മണിയെ 2016 മെയ് 20ന് ബോംബെറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അശോകന്‍. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലായിരുന്നു കുറ്റ്യാടി എസ്.ഐ അനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയത്.

ആദ്യം പൊലീസിനൊപ്പം ചെല്ലാമെന്ന് പറഞ്ഞ അശോകന്‍ ശുചിമുറിയില്‍ പോകാനെന്ന് പറഞ്ഞ് മാറിയ ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ചു വരുത്തുകയായിരുന്നു. പൊടുന്നനെ അമ്പതോളം പേരടങ്ങുന്ന സംഘമെത്തി പൊലീസിനെ ആക്രമിച്ച് ആശോകനെ മോചിപ്പിക്കുകയായിരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ നേതാക്കൾക്ക് പുതിയ ദേശീയ അധ്യക്ഷന്‍റെ ആദ്യ നിർദ്ദേശം, 'നിയമസഭ തെരഞ്ഞെടുപ്പിൽ 30 സീറ്റ് പിടിക്കണം, സാഹചര്യം അനുകൂലം'
തവനൂർ ലീഗിന് നൽകിയാൽ പ്രതിഷേധിക്കും; നാലിൽ ഒന്ന് നഷ്ടപ്പെടുത്തിയാൽ കാലം കണക്ക് ചോദിക്കാതെ കടന്നു പോകില്ലെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ്