പൊലീസ് എത്തിയപ്പോള്‍ എല്ലാവരും ഓടി, ഉപേക്ഷിച്ച ബൈക്ക് നമ്പര്‍ പരിശോധിച്ചപ്പോള്‍ വ്യാജം; യുവാവ് പിടിയില്‍

Published : Feb 25, 2026, 09:56 PM IST
Shahad-arrest

Synopsis

ബൈക്കിന്‍റെ രജിസ്‌ട്രേഷന്‍ നമ്പറും ചെയ്‌സ് നമ്പറും വ്യാജമായി നിര്‍മിച്ച് ഉപയോഗിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് തലയേടത്ത് പറമ്പ് സലാം മന്‍സിലില്‍ മുഹമ്മദ് ഷഹദി(19)നെയാണ് മാറാട് പൊലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: ബൈക്കിന്‍റെ രജിസ്‌ട്രേഷന്‍ നമ്പറും ചെയ്‌സ് നമ്പറും വ്യാജമായി നിര്‍മിച്ച് ഉപയോഗിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് തലയേടത്ത് പറമ്പ് സലാം മന്‍സിലില്‍ മുഹമ്മദ് ഷഹദി(19)നെയാണ് മാറാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴാം തിയതി പുലര്‍ച്ചെ അരക്കിണറിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സംഘര്‍ഷമുണ്ടെന്നറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിരുന്നു. പൊലീസിനെ കണ്ടപാടെ എല്ലാവരും ചിതറിയോടി. സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബൈക്ക് പരിശോധിച്ചപ്പോള്‍ നമ്പര്‍ വ്യാജമാണെന്ന് പൊലീസിന് ബോധ്യമാവുകയായിരുന്നു. ചെയ്‌സ് നമ്പര്‍ മായ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എന്‍ജിന്‍ നമ്പര്‍ കണ്ടെത്തി ഉടമയെ ബന്ധപ്പെടുകയും മുഹമ്മദ് ഷഹദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വാഹനത്തിന്റെ നമ്പര്‍ മാറ്റിയത് എന്തിനാണെന്നും ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. മാറാട് എസ്‌ഐ അശ്വിന്‍ റോയ്, എഎസ്‌ഐ മനോജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മിഥുന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഷഹദിനെ പിടികൂടിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മേപ്പയ്യൂരിലെ 'ബുദ്ധന്‍' കുടുങ്ങി, കല്ലുപ്പ് കാണിച്ച് എംഡിഎംഎ എന്ന് പറഞ്ഞ് വെല്ലുവിളിച്ചത് എക്‌സൈസിനെ, ഒടുവില്‍ ക്ഷമാപണം
ആയിരം രൂപയ്ക്ക് വാങ്ങി, വിറ്റത് അയ്യായിരത്തിന്, ഉത്സവപ്പറമ്പിൽ വിൽക്കാൻ എംഡിഎംഎ കടത്ത്; നഴ്‌സിങ് വിദ്യാര്‍ത്ഥി പിടിയിൽ