
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാവൂര്‍ സ്വദേശി അഭിജിത്ത്(24) ആണ് പന്തീരാങ്കാവ് പോലീസിന്‍റെ പിടിയിലായത്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. ഇയാള്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് ചൂഷണം ചെയ്തത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ തന്ത്രപൂര്‍വം വീട്ടില്‍ എത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടി തന്നെയാണ് ഇതുസംബന്ധിച്ച് പന്നിയങ്കര പോലീസില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മാവൂരില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam