പുനലൂർ നിയമസഭാ സീറ്റ് ലീഗിന് നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രാദേശിക നേതൃത്വം വിമത സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചു. ഡിസിസി ട്രഷററും യുഡിഎഫ് പുനലൂർ നിയോജകമണ്ഡലം ചെയർമാനുമായ നെൽസൺ സെബാസ്റ്റ്യനെയാണ് സ്ഥാനാർഥിയായി നിശ്ചയിച്ചിരിക്കുന്നത്

കൊല്ലം: പുനലൂർ നിയമസഭാ സീറ്റ് വീണ്ടും മുസ്ലിം ലീഗിന് വിട്ടുനൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ റിബൽ സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസ് പ്രാദേശിക നേതൃത്വം തീരുമാനിച്ചു. ഡി സി സി ട്രഷററും യു ഡി എഫ് പുനലൂർ നിയോജകമണ്ഡലം ചെയർമാനുമായ നെൽസൺ സെബാസ്റ്റ്യനെയാണ് റിബൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ പുനലൂർ നഗരസഭ കൗൺസിലറായ നെൽസൺ സെബാസ്റ്റ്യൻ മത്സരരംഗത്തിറങ്ങുന്നതോടെ മണ്ഡലത്തിൽ യു ഡി എഫ് സംവിധാനത്തിനുള്ളിൽ ഭിന്നത രൂക്ഷമാകും. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന പ്രവർത്തകരുടെ ആവശ്യം അവഗണിച്ചാൽ ശക്തമായ മത്സരവുമായി മുന്നോട്ട് പോകാനാണ് വിമത വിഭാഗത്തിന്റെ നീക്കം. നിലവിലെ ധാരണയനുസരിച്ച് ലീഗിനാണ് സീറ്റ് നൽകിയിരിക്കുന്നത്. ലീഗ് സ്ഥാനാർഥികൾ തുടർച്ചയായി തോൽക്കുന്നതുകൊണ്ടാണ് വിജയ സാധ്യത പരിഗണിച്ച് പുനലൂർ ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമായത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player