'നിങ്ങൾ നിരീക്ഷണത്തിലാണ്'; കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരം ഇനി സിസിടിവി നിരീക്ഷണത്തിൽ

Published : Dec 23, 2021, 04:43 PM ISTUpdated : Dec 23, 2021, 04:49 PM IST
'നിങ്ങൾ നിരീക്ഷണത്തിലാണ്'; കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരം ഇനി സിസിടിവി  നിരീക്ഷണത്തിൽ

Synopsis

മെഡിക്കല്‍ കോളേജ് പരിസരത്ത് നിരീക്ഷണം ശക്തമാക്കുന്നു കൊവിഡ് കാരണം വൈകിയ പദ്ദതി ഉല്‍ഘാടനം ചെയ്തു  ആശുപത്രിയിലെത്തുന്നവരെയും നിരീക്ഷിക്കും  ഗതാഗത നിരീക്ഷണവും ശക്തമാക്കും  കമ്മീഷണർ ഉദ്ഘാടനം ചെയ്തു 

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയും പരിസരവും സിസിടിവി (CCTV) നിരീക്ഷണത്തിലാക്കി പൊലീസ്. മെഡിക്കല്‍ കോളേജ് (Medical college) പൊലീസാണ് പ്രദേശത്ത് നൈറ്റ് വിഷന്‍ ക്യാമറകൾ സ്ഥാപിച്ചത്.  കൊവിഡ് കാരണം ഒരു വർഷത്തോളം വൈകിയാണ് പദ്ധതി നടപ്പാക്കുന്നത്. പുതുതായി 7 നൈറ്റ് വിഷന്‍ ക്യാമറകളാണ് ആശുപത്രി പരിസരത്ത് സ്ഥാപിച്ചത്. 

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പേരുവിവരങ്ങൾ ശേഖരിച്ച് ചില കുറ്റവാളികളും സാമൂഹ്യ വിരുദ്ധരും ആശുപത്രി പരിസരം താവളമാക്കുന്നുണ്ട്, ഇത് തടയുന്നതിനും ഗതാഗത കുരുക്ക് രൂക്ഷമായ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനുമാണ് പദ്ധതി. 

ആശുപത്രിക്ക് തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍തന്നെ ക്യമാറ പകർത്തുന്ന ദൃശ്യങ്ങൾ 24 മണിക്കൂറും പ്രത്യേക സംഘം പരിശോധിക്കും, നഗരത്തിലെ പ്രധാന ഇടങ്ങളിലേക്കെല്ലാം പദ്ധതി വ്യാപിപ്പിക്കുമെന്നും കമ്മീഷണർ പറഞ്ഞു.

ബൈക്ക് ബസുമായി കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം; ഒരാള്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി മണികണ്ഠനാണ് (19) മരിച്ചത്. കൂടെയുണ്ടായിരുന്ന പാലേര്‍മല സ്വദേശി നില ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിന് സമീപത്തായിരുന്നു അപകടം. 

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസും മണികണ്ഠന്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കൂട്ടിയിടിയില്‍ ബൈക്ക് ബസിനടിയിലേക്ക് പോയി. പ്രദേശത്തുള്ളവര്‍ എത്തി ഇരുവരെയും ബസിനടിയില്‍ നിന്ന് വലിച്ചെടുക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മണികണ്ഠന്‍ മരിച്ചു.
 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ