ജോലി ചെയ്യുന്ന ബസില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് കിണാശ്ശേരി മനാത്ത് ഹൗസില്‍ ഇബ്രാഹിം കരീമി(34)നെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: ജോലി ചെയ്യുന്ന ബസില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് കിണാശ്ശേരി മനാത്ത് ഹൗസില്‍ ഇബ്രാഹിം കരീമി(34)നെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്-പെരുമണ്ണ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കിസ്മത്ത് ബസിലെ കണ്ടക്ടറാണ് ഇയാള്‍. ഞായറാഴ്ചകളില്‍ ട്യൂഷന്‍ കഴിഞ്ഞ് വരുമ്പോള്‍ ഇയാള്‍ നിരന്തരം തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പതിനേഴുകാരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയലിന്‍ ക്ലാസ് കഴിഞ്ഞ് രാവിലെ 11.15ഓടെ മാങ്കാവില്‍ നിന്ന് പെരുമണ്ണയിലെ വീട്ടിലേക്ക് വരുന്നതിനിടെ കടുപ്പിനി, പൊക്കുന്ന്, പെരുമണ്ണ എന്നീ സ്ഥലങ്ങളില്‍ വച്ച് കരീം പിറകിലെ സീറ്റില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

YouTube video player