
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിലെ പീഡന കേസില്‍ തുടർച്ചയായി റിപ്പോർട്ട് നൽകാതെ മെഡിക്കൽ കോളേജ് ആശുപത്രി. വനിത കമ്മീഷന് ഇന്നും റിപ്പോർട്ട് നൽകിയില്ല. പീഡനത്തിനിരയായ യുവതിയെ സ്വാധീനിച്ചവരുടെ സസ്പെൻഷൻ പിൻവലിച്ചതിലാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. പരാതിക്കാരി സിറ്റിംഗിന് വന്ന് രണ്ട് തവണയും മടങ്ങിപ്പോയി. മെഡിക്കൽ കോളേജിനോട് റിപ്പോർട്ട് നൽകാത്തതിൽ വിശദീകരണം തേടി വീണ്ടും നോട്ടീസയയ്ക്കുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. മെഡിക്കൽ കോളേജിന്റെ നടപടി ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വനിത കമ്മീഷന്‍ അറിയിച്ചു.
പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ കഴിഞ്ഞ മാസം പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കുന്ദമംഗലം കോടതിയിലാണ് കുറ്റപത്രം നൽകിയത്. പീഡന പരാതി ഇല്ലാതാക്കാൻ 5 വനിതാ ജീവനക്കാർ ചേർന്ന് അതിജീവിതയ്ക്കുമേൽ ഭീഷണി, സമ്മർദ്ദം എന്നിവ നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. അതിജീവിത മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി ഉൾപ്പെടെ മാറ്റാൻ സ്വാധീനം ചെലുത്തി എന്നും കുറ്റപത്രത്തിലുണ്ട്. ഇവരെ കുറ്റവിമുക്തരാക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതാണ്. സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുകയും ചെയ്തിരുന്നു. വിമർശനം ശക്തമായതിന് പിന്നാലെ തിരിച്ചെടുക്കൽ നടപടി റദ്ദാക്കുകയും ചെയ്തിരുന്നു.
Also Read: 'പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തവർ രാജി വെച്ച് വീട്ടിൽ പോകണം'; വിമർശനവുമായി കട്ജു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam