'50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം'; ഹർഷിന വീണ്ടും സമരത്തിലേക്ക്, 13ന് സെക്രട്ടറിയേറ്റിന് മുന്നിൽ

Published : Sep 04, 2023, 01:11 PM ISTUpdated : Sep 04, 2023, 03:46 PM IST
'50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം'; ഹർഷിന വീണ്ടും സമരത്തിലേക്ക്, 13ന് സെക്രട്ടറിയേറ്റിന് മുന്നിൽ

Synopsis

നഷ്ടപരിഹാരം ഉടൻ പ്രഖ്യാപിക്കണമെന്നാണ് ഹർഷിനയുടെ ആവശ്യം. നിയമസഭാ സമ്മേളനത്തിന് മുൻപ് നഷ്ടപരിഹാരം നൽകണം ഇല്ലെങ്കിൽ 13ന് സമരം തുടങ്ങുമെന്ന് ഹർഷിന പറഞ്ഞു.

തിരുവനന്തപുരം: പ്രസവശാസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസില്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹർഷിന വീണ്ടും സമരത്തിലേക്ക്. 
വരുന്ന 13ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്ന് ഹർഷിന അറിയിച്ചു. നഷ്ടപരിഹാരം ഉടൻ പ്രഖ്യാപിക്കണമെന്നാണ് ഹർഷിനയുടെ ആവശ്യം. നിയമസഭാ സമ്മേളനത്തിന് മുൻപ് നഷ്ടപരിഹാരം നൽകണം ഇല്ലെങ്കിൽ 13ന് സമരം തുടങ്ങുമെന്ന് ഹർഷിന പറഞ്ഞു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഹർഷിനയുടെ ആവശ്യം.

ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത പൊലീസ് നടപടിക്ക് പിന്നാലെ 104 ദിവസം നീണ്ട സമരം കഴിഞ്ഞ ദിവസമാണ് ഹർഷിന അവസാനിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാരടങ്ങിയ സംഘത്തിന് പറ്റിയ കൈപ്പിഴയില്‍ നീതി തേടിയാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, മതിയായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഹര്‍ഷിനയുടെ സമരം. ആരോഗ്യ വകുപ്പിന്‍റെ നടപടികളില്‍ അതൃപ്തിയുണ്ടെങ്കിലും പൊലീസ് അന്വേഷണത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് സമരം അവസാനിപ്പിക്കാന്‍ ഹര്‍ഷിന തീരുമാനിച്ചത്. നഷ്ടപപരിഹാരം നല്‍കുന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പ് അനുകൂല തീരുമാനമെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടിയൊന്നും സ്വീകരിക്കാതെ വന്നതോടെയാണ് ഹര്‍ഷിന വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്. നഷ്ടപരിഹാരം നൽകണം ഇല്ലെങ്കിൽ 13ന് സമരം തുടങ്ങുമെന്നാണ് നിലപാട്.

Also Read: സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം; പറമ്പ് ഉടമ തൂങ്ങിമരിച്ചത് കഴിഞ്ഞ ദിവസം, ദുരൂഹത

കേസില്‍ മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം രണ്ട് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹര്‍ഷിനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐഎംസിഎച്ചില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയമാക്കിയ സംഘത്തിലെ രണ്ട് ഡോക്ടര്‍മാരേയും രണ്ട് നേഴ്സുമാരേയും പ്രതി ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന് പിന്നാലെ ഇവരുടെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍  അന്വേഷണ സംഘം നീക്കവും തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർഷീന വീണ്ടും സമരത്തിലേക്ക്

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി