എൻഐടിയിൽ രാത്രി നിയന്ത്രണം; 12 മണിക്ക് മുമ്പ് ഹോസ്റ്റലിലെത്തണം, "വൈകി ഭക്ഷണം കഴിച്ചാൽ ആരോഗ്യത്തെ ബാധിക്കും"

Published : Mar 21, 2024, 12:13 AM ISTUpdated : Mar 21, 2024, 12:14 AM IST
എൻഐടിയിൽ  രാത്രി നിയന്ത്രണം; 12 മണിക്ക് മുമ്പ് ഹോസ്റ്റലിലെത്തണം, "വൈകി ഭക്ഷണം കഴിച്ചാൽ ആരോഗ്യത്തെ ബാധിക്കും"

Synopsis

ആരോഗ്യം മോശമാകുന്നത് വിദ്യാർഥികളുടെ പഠനത്തെയും ബാധിക്കുമെന്ന് എൻ.ഐ.ടി ഡീൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. 

കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടി ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് രാത്രി നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ. വിദ്യാർത്ഥികൾ രാത്രി 12 മണിക്ക് മുമ്പാകെ ഹോസ്റ്റലിൽ തിരികെ പ്രവേശിക്കണമെന്ന് ഡീൻ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. രാത്രി 11 മണി വരെ മാത്രമായിരിക്കും ക്യാൻന്റീൻ പ്രവർത്തികയെന്നും അറിയിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കാൻറീൻ നേരത്തെ അടയ്ക്കുന്നത് എന്നാണ് വിശദീകരണം. ആരോഗ്യം മോശമാകുന്നത് വിദ്യാർഥികളുടെ പഠനത്തെയും ബാധിക്കുമെന്ന് എൻ.ഐ.ടി ഡീൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഒപ്പം അർദ്ധരാത്രി പുറത്തുപോകുന്നത് വിദ്യാർഥികളുടെ സുരക്ഷയെയും ബാധിക്കും. അതുകൊണ്ടുതന്നെ 12 മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറണം എന്നാണ് നിർദേശം. നിയന്ത്രണം ലംഘിക്കുന്നവർക്ക് സസ്പെൻഷൻ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്