റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയുടെ തിരോധാനം; അന്വേഷണ സംഘത്തിനെതിരെ ഡ്രൈവർ രജിത് കുമാർ നൽകിയ പരാതി തള്ളി

Published : Jan 18, 2025, 09:22 AM ISTUpdated : Jan 18, 2025, 09:32 AM IST
റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയുടെ തിരോധാനം; അന്വേഷണ സംഘത്തിനെതിരെ ഡ്രൈവർ രജിത് കുമാർ നൽകിയ പരാതി തള്ളി

Synopsis

പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് നൽകിയ പരാതിയാണ് തള്ളിയത്. എഡിജിപി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് എതിരെയായിരുന്നു പരാതി. 

കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ്‌ ആട്ടൂർ എന്ന മാമിയുടെ തിരോധാനത്തിൽ അന്വേഷണ സംഘത്തിനെതിരെ മാമിയുടെ ഡ്രൈവർ രജിത് കുമാർ നൽകിയ പരാതി തള്ളി. പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് നൽകിയ പരാതിയാണ് തള്ളിയത്. എഡിജിപി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് എതിരെയായിരുന്നു പരാതി. പരാതി നൽകിയെങ്കിലും തുടർച്ചയായി സിറ്റിംഗുകളിൽ ഹാജരാകാത്തതിനെ തുടർന്നാണ് തള്ളിയത്. അന്വേഷണ സംഘം മാനസികമായി പീഡിപ്പിക്കുന്നെന്ന് കാണിച്ചാണ് പരാതി നൽകിയത്. 

ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിറകെ രജിത് കുമാറും ഭാര്യയും നാടുവിട്ടിരുന്നു. ഇരുവരെയും കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നടക്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ഗുരുവായൂരിൽ നിന്നും കണ്ടെത്തി. ക്രൈംബ്രാഞ്ചിൻ്റെ തുടർച്ചയായ ചോദ്യം ചെയ്യൽ മൂലമുണ്ടായ മനോവിഷമത്തിലാണ് മാറി നിന്നതെന്ന് മാമിയുടെ ഡ്രൈവർ രജിത് കുമാറും ഭാര്യ സുഷാരയും പൊലീസിനു മൊഴി നൽകി. കുറ്റവാളികളോട് പെരുമാറുന്നതുപോലെയാണ് ക്രൈംബ്രാഞ്ച് പെരുമാറിയത്. മാമിയുടെ തിരോധാനത്തിൽ പങ്കില്ലെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു.

20 വർഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്. 2023 ഓഗസ്റ്റ് 21ന് മാമിയെ കാണാതാകുന്നതിന് മുമ്പ് അവസാനം സംസാരിച്ചവരില്‍ ഒരാളും രജിത്തായിരുന്നു. ലോക്കല്‍ പൊലീസും പിന്നീട് വന്ന പ്രത്യേക അന്വേഷണ സംഘവും നിലവില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘവും മാമി തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചോദ്യം ചെയ്തതും രജിത് കുമാറിനെയായിരുന്നു. തുടർന്ന് വീണ്ടും ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രജിത് കുമാറിനെയും ഭാര്യ തുഷാരയേയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചു. തുഷാരയുടെ ഫോൺ പിടിച്ചെടുത്ത അന്വേഷണ സംഘം ഫോറൻസിക് പരിശോധനക്ക് അയച്ചു. വീണ്ടും ഹാജരാകണമെന്ന് അറിയിച്ചതിന് പിറകെയാണ് ഇരുവരെയും കാണാതായത്.  

ഇടിച്ചാൽ വാഹനത്തിനും യാത്രക്കാരനും പരിക്ക് കുറയും, അപകടവളവുകൾ സുരക്ഷിതമാക്കാൻ റോളർ ക്രാഷ് ബാരിയർ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി