രാത്രി ആറ് വരിപ്പാതയില്‍ യുവതിയെ ഇറക്കി വിട്ട് ബസ് ജീവനക്കാര്‍; പൊലീസിൽ പരാതി നൽകി, സംഭവം കോഴിക്കോട്

Published : Oct 24, 2026, 07:47 AM IST
kozhikode woman alleges bus staff dropped her on six lane highway at night

Synopsis

ആവശ്യപ്പെട്ട സ്റ്റോപ്പില്‍ നിര്‍ത്താതെ ബസ് ജീവനക്കാര്‍ രാത്രിയില്‍ യുവതിയെ കിലോമീറ്ററുകള്‍ അപ്പുറം ആറുവരിപ്പാതയില്‍ ഇറക്കിവിട്ടതായി പരാതി.

കോഴിക്കോട്: ആവശ്യപ്പെട്ട സ്റ്റോപ്പില്‍ നിര്‍ത്താതെ ബസ് ജീവനക്കാര്‍ രാത്രിയില്‍ യുവതിയെ കിലോമീറ്ററുകള്‍ അപ്പുറം ആറുവരിപ്പാതയില്‍ ഇറക്കിവിട്ടതായി പരാതി. ജോലി കഴിഞ്ഞ് കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. നേരത്തെയും വിവാദങ്ങളില്‍ നിറഞ്ഞ, കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന 'കൃതിക' ബസ് ജീവനക്കാര്‍ക്കെതിരെയാണ് ഇത്തവണയും പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നിശ്ചിത സ്റ്റോപ്പ് എത്തിയപ്പോള്‍ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ജീവനക്കാര്‍ തയാറായില്ല.

തുടര്‍ന്ന് കിലോമീറ്ററുകള്‍ കഴിഞ്ഞ ശേഷമാണ് യുവതിയെ ആറുവരിപ്പാതയ്ക്ക് നടുവില്‍ ഇറക്കിവിട്ടതതെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ബസുകള്‍ സര്‍വീസ് റോഡിലൂടെ സഞ്ചരിക്കണമെന്നും ആറുവരിപ്പാതയുടെ നടുവില്‍ ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുതെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. കഴിഞ്ഞ മാസവും പ്രദേശത്ത് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ആറുവരിപ്പാതയില്‍ ഇറക്കിവിട്ടതിനെ തുടര്‍ന്ന് ഏണി ഉപയോഗിച്ചാണ് മറ്റൊരു യുവതി സര്‍വീസ് റോഡിലേക്ക് ഇറങ്ങിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്എംഎ മരുന്ന് വിവാദം; മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്ന്, സംസ്ഥാന മിഷൻ ഡയറക്ടർ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിവരങ്ങൾ
പഴയ പൊലീസ് സ്‌റ്റേഷൻ കെട്ടിടത്തിൽ മോഷണം; പ്രതികൾ പിടിയിൽ