
കോഴിക്കോട്: ഭീകരവാദത്തിന്‍റെ സർവകലാശാലയായി കേരളം മാറിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല. മതമൗലിക വാദികൾ പണംകൊടുത്ത് വളർത്തുന്നവരാണ് രാഷ്ട്രീയക്കാർ. മതമൗലിക വാദികളെ എതിർക്കുന്നവരോടാണ് രാഷ്ട്രീയ പാർട്ടികൾക്ക് എതിർപ്പ്. ഹിന്ദു ഐക്യവേദി ജില്ല കമ്മിറ്റി സംഘടിപ്പിച്ച മാറാട് അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല.
പൊതുസ്ഥലത്ത് മുഖംമറച്ച് യാത്രചെയ്യാൻ അനുവദിക്കില്ലെന്ന നിയമനിർമാണത്തിന് പൊതുമധ്യത്തിൽനിന്ന് ആവശ്യം ഉയരണം. എം.ഇ.എസിന് പറയാൻ സാധിച്ചിട്ടും ഇവിടത്തെ ഭരണാധികാരികൾക്ക് അതിന് സാധിച്ചില്ല.
മതം പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ എന്താണ് പഠിപ്പിക്കുന്നതെന്ന് ഭരണകൂടം അറിയണം. 1921ൽ കൊലപാതകം നടത്തിയവരെ സ്വാതന്ത്ര്യസമര സേനാനികളാക്കിയ നാടാണിതെന്നും ശശികല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam