സംസ്ഥാന സർക്കാരിനെതിരെയുള്ള വിലയിരുത്തലാകും വരുന്ന ഉപതെരഞ്ഞെടുപ്പ്; കെ പി എ മജീദ്

Published : Sep 21, 2019, 04:27 PM IST
സംസ്ഥാന സർക്കാരിനെതിരെയുള്ള വിലയിരുത്തലാകും വരുന്ന ഉപതെരഞ്ഞെടുപ്പ്; കെ പി എ മജീദ്

Synopsis

മഞ്ചേശ്വരത്ത് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ തർക്കങ്ങൾ ഒന്നുമില്ലെന്നും മജീദ് വ്യക്തമാക്കി.

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെയുള്ള വിലയിരുത്തലാകും വരാൻ പോകുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ്. വട്ടിയൂർകാവിലും മഞ്ചേശ്വരത്തും ബിജെപിക്ക് വോട്ട് കുറയുമെന്നും മജീദ് പറഞ്ഞു.

മഞ്ചേശ്വരത്ത് സംഘടനക്കുള്ളിൽ തെരഞ്ഞെടുപ്പിനായുള്ള താഴെത്തട്ട് ഒരുക്കങ്ങൾ ലീഗ് പൂർത്തിയാക്കിയതായും കെപിഎ മജീദ് പറഞ്ഞു. മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ തർക്കങ്ങൾ ഒന്നുമില്ലെന്നും മജീദ് വ്യക്തമാക്കി.

ഒക്ടോബർ 21നാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍ , എറണാകുളം , മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 24 ന് ഫലപ്രഖ്യാപനം നടക്കും. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പോരാട്ട ചൂടിലേക്ക് ഇറങ്ങിയിരിക്കുകയാണ് മുന്നണികൾ.

PREV
click me!

Recommended Stories

'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയിൽ ചേര്‍ത്തെന്ന് പരാതി; എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്