കെപിസിസി ഭാരവാഹികളുടെ ആദ്യ യോഗം ഇന്ന്; ചുമതല വിഭജിച്ച് കൊടുക്കല്‍ പ്രധാന അജണ്ട

By Web TeamFirst Published Jan 27, 2020, 7:13 AM IST
Highlights

കെപിസിസി ഭാരവാഹി പട്ടികയ്‍ക്കെതിരെ കെ മുരളീധരൻ ഉന്നയിച്ച വിമർശനവും യോഗത്തിൽ ചർച്ചയാകും.

തിരുവനന്തപുരം: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി ഭാരവാഹികളുടെ ആദ്യ യോഗം ഇന്ന് നടക്കും. ഭാരവാഹികൾക്കുള്ള ചുമതല വിഭജിച്ച് കൊടുക്കലാണ് ഇന്നത്തെ യോഗത്തിന്‍റെ പ്രധാന അജണ്ട. പൗരത്വ നിയമത്തിനെതിരായ തുടർസമരങ്ങളും ചർച്ച ചെയ്യും. അതിനിടെ പട്ടികയ്‍ക്കെതിരെ കെ മുരളീധരൻ ഉന്നയിച്ച വിമർശനവും യോഗത്തിൽ ചർച്ചയാകും. കെപിസിസി ഭാരവാഹി പട്ടികയില്‍ ആകെ 47 പേരാണ് ഉള്ളത്. ഇതിൽ 12 പേർ വൈസ് പ്രസിഡന്‍റുമാരും 34 പേർ ജനറൽ സെക്രട്ടറിമാരുമാണ്. പിസി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, കെപി ധനപാലൻ, കെസി റോസക്കുട്ടി, പദ്മജ വേണുഗോപാൽ, മോഹൻ ശങ്കർ, സിപി മുഹമ്മദ്, മൺവിള രാധാകൃഷ്ണൻ, ടി സിദ്ധിഖ്, ശരത്ചന്ദ്ര പ്രസാദ്, ഏഴുകോൺ നാരായണൻ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍.

പാലോട് രവി, എഎ ഷുക്കൂർ, കെ സുരേന്ദ്രൻ, തമ്പാനൂർ രവി, സജീവ് ജോസഫ്, കോശി എം കോശി, പിഎം നിയാസ്, പഴകുളം മധു, എൻ സുബ്രമണ്യൻ, ജെയ്സൺ ജോസഫ്, കെ ശിവദാസൻ നായർ, സജീവ് മാറോളി, കെപി അനിൽകുമാർ, എ തങ്കപ്പൻ, അബ്ദുൾ മുത്തലിബ്, വിഎ കരീം, റോയ് കെ പൗലോസ്, ടിഎം സക്കീർ ഹുസൈൻ, ജി രതികുമാർ, മണക്കാട് സുരേഷ്, രാജേന്ദ്ര പ്രസാദ്, സിആർ മഹേഷ്, ഡി സുഗതൻ, എം മുരളി, സി ചന്ദ്രൻ, ടോമി കല്ലാണി, ജോൺസൺ അബ്രഹാം, മാത്യു കുഴൽനാടൻ, കെ പ്രവീൺ കുമാർ, ജ്യോതികുമാർ ചാമക്കാല, എംഎം നസീർ, ഡി സോന, അബ്ദുൾ റഹ്മാൻ, ഷാനവാസ് ഖാൻ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. കെകെ കൊച്ചുമുഹമ്മദാണ് ട്രഷറർ.



 

click me!