'കുമ്പിടി ആവണ്ട', മുഖ്യമന്ത്രിയെ സംഘി ആക്കാൻ നോക്കുന്ന കോൺഗ്രസുകാരൻ എന്ത് സംഘടന പ്രവർത്തനത്തിന്‍റെ തഴമ്പാണ് വിളമ്പുന്നത്; അനൂപിനെതിരെ ബി.ആ‍ർ.എം ഷെഫീർ

Published : Jul 17, 2026, 11:59 AM IST
BRM Shafeer

Synopsis

ഇയാൾ എന്ത് സംഘടന പ്രവർത്തനം നടത്തിയതിന്റെ തഴമ്പാണ് മാധ്യമങ്ങളുടെ മുന്നിൽ നിന്ന് വിളമ്പുന്നത്?  ഒന്നുകിൽ വിമർശിച്ച് സ്വന്തം രാഷ്ട്രീയം കൊണ്ട് പോവുക, അല്ലെങ്കിൽ വിയോജിപ്പുകൾ പാർട്ടിയിൽ പറഞ്ഞ് സർക്കാരിന് കവചം തീർക്കുക. കുമ്പിടി ആവണ്ട- ബിആ‍ർഎം ഷഫീർ തുറന്നടിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ശൈലിയെച്ചൊല്ലി കോൺഗ്രസ് വക്താക്കൾ തമ്മിൽ വാക്‌പോര് രൂക്ഷമാകുന്നു. സതീശൻ ശൈലിയെ വിമർശിച്ച കോൺഗ്രസ് വക്താവ് വി ആർ അനൂപിനെ ലക്ഷ്യമിട്ട് കെപിസിസി ജനറൽ സെക്രട്ടറി ബി.ആ‍‍‍ർ.എം ഷഫീറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. പാർട്ടിയുടെ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന മീഡിയ പാനലിസ്റ്റിലെ ഒരു അംഗം സർക്കാരിനെതിരെ പരസ്യമായി പ്രതികരിച്ചതിന് ശേഷം പാർട്ടിയെ ന്യായീകരിക്കാൻ വേണ്ടി പിന്നെ ചാനലിൽ പോയി ഇരുന്നാൽ എന്തെങ്കിലും വിശ്വാസ്യത ഉണ്ടോയെന്ന് ഷഫീർ ചോദിക്കുന്നു. മുഖ്യമന്ത്രിയെ സംഘി ആക്കാൻ നടക്കുന്ന സി.പി.എമ്മിന്റെ വാദം ഉന്നയിക്കുന്നവൻ എങ്ങനെ കോൺഗ്രസ് പ്രതിനിധി ആവുമെന്നും ഷെഫീർ അനൂപിനെ ലക്ഷ്യമിട്ട് ഫേസ്ബുക്കിൽ കുറിച്ചു.

കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നൽകിയില്ലെന്ന് ആരോപിച്ച് സതീശനെതിരെ രൂക്ഷ വിമർശനവുമായി വി ആർ അനൂപ് രംഗത്തെത്തിയിരുന്നു. എന്നാൽ പാർട്ടിയുടെ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന മീഡിയ പാനലിസ്റ്റിലെ ഒരു അംഗം സർക്കാരിനെതിരെ പരസ്യമായി പ്രതികരിച്ചതിന് ശേഷം പാർട്ടിയെ ന്യായീകരിക്കാൻ വേണ്ടി പിന്നെ ചാനലിൽ പോയി ഇരുന്നാൽ എന്തെങ്കിലും വിശ്വാസ്യത ഉണ്ടോയെന്ന് ബി.ആ‍‍‍ർ.എം ഷഫീർ തുറന്നടിച്ചു. ഇയാൾ എന്ത് സംഘടന പ്രവർത്തനം നടത്തിയതിന്റെ തഴമ്പാണ് മാധ്യമങ്ങളുടെ മുന്നിൽ നിന്ന് വിളമ്പുന്നത്? എന്തോ ആക്റ്റിവിസം ഉണ്ടായിരുന്നു എന്നൊക്കെ കേൾക്കുന്നുണ്ട്. ചർച്ചകളിൽ പങ്കെടുക്കുന്നവരെ ഏകോപിപ്പിക്കാൻ പാർട്ടി ഒരു സംവിധാനം ഉണ്ടാക്കിയപ്പോൾ നേരത്തെ പല ചർച്ചകളിലും കോൺഗ്രസ് അനുഭാവി എന്ന നിലയിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഇയാളെ പാനലിൽ ഉൾപ്പെടുത്തി എന്ന് മാത്രമേ ഉള്ളുവെന്ന് ഷഫീർ പറഞ്ഞു.

കോൺഗ്രസ് പാർട്ടി കേരളത്തിൽ ഔദ്യോഗിക വക്താക്കളെ തീരുമാനിച്ചിട്ടില്ല. അഥവാ കെപിസിസിയിൽ ഔദ്യോഗിക വക്താവ് എന്ന പോസ്റ്റിൽ ആരും ഇല്ല. ഞാൻ ഉൾപ്പടെ എല്ലാവരും മീഡിയ പാനലിസ്റ്റ് ആണ്. ടിവിയിൽ മുഖം വരാനുള്ള അവസരം പാർടി നൽകിയത് കൊണ്ട് എന്തൊക്കെയോ പ്രാധാന്യം തനിക്കുണ്ടെന്ന് ധരിച്ചാൽ അത് തള്ളിപ്പറയാതെ പറ്റില്ല. ഇയാൾക്ക് ചർച്ചയിൽ ഇനി പാർട്ടിയെ പ്രതിനിധീകരിക്കാൻ എന്ത് അവകാശം? മുഖ്യമന്ത്രിയെ സംഘി ആക്കാൻ നടക്കുന്ന സി.പി.എമ്മിന്റെ വാദം ഉന്നയിക്കുന്നവൻ എങ്ങനെ കോൺഗ്രസ് പ്രതിനിധി ആവും. നാളെ സി.പി.എം. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഇയാളുടെ തന്നെ വാക്കുകൾ ആവില്ലേ ആധികാരികത. അത് കൊണ്ട് രണ്ടും കൂടി വേണ്ട. ഒന്നുകിൽ വിമർശിച്ച് സ്വന്തം രാഷ്ട്രീയം കൊണ്ട് പോവുക, അല്ലെങ്കിൽ വിയോജിപ്പുകൾ പാർട്ടിയിൽ പറഞ്ഞ് സർക്കാരിന് കവചം തീർക്കുക. കുമ്പിടി ആവണ്ട- ബിആ‍ർഎം ഷഫീർ തുറന്നടിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അജിത് കുമാർ ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ല, എൽഡിഎഫിൽ വോട്ടെടുപ്പ് ആരോഗ്യകരമല്ല; നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം
'കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിയെക്കുറിച്ച് അറിയില്ല, ടാറ്റ ​ഗ്രൂപ്പിന് നിലവിൽ അത്തരം പദ്ധതികളില്ല'; മുഖ്യമന്ത്രിയുടെ അവകാശ വാദം നിഷേധിച്ച് ടാറ്റ