'പലതിലും തന്നെ വലിച്ചിഴക്കുന്നു'; കെപിസിസി ഭാരവാഹി പട്ടിക വൈകാൻ കാരണം താനല്ലെന്ന് കെസി വേണുഗോപാൽ

By Web TeamFirst Published Oct 12, 2021, 12:23 PM IST
Highlights

കേരളത്തിൽ തീരുമാനിക്കുന്ന പട്ടികയും മാനദണ്ഡവും ഹൈക്കമാന്റ് അംഗീകരിക്കും. തനിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും മുതിർന്ന നേതാവായ കെസി വേണുഗോപാൽ

ദില്ലി: കെപിസിസി (KPCC) ഭാരവാഹി പട്ടിക വൈകാൻ കാരണം തന്റെ നിലപാടാണെന്ന റിപ്പോർട്ടുകൾ തള്ളി കെസി വേണുഗോപാൽ (KC Venugopal). കേരളത്തിലെ പട്ടിക വൈകുന്നത് താൻ കാരണമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പട്ടിക തയ്യാറാക്കുന്നത് കെപിസിസിയാണ്. അവരാണ് അതിന്റെ മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. അക്കാര്യങ്ങളിലൊന്നും എഐസിസി (AICC) ഇടപെട്ടിട്ടില്ല.

കേരളത്തിൽ തീരുമാനിക്കുന്ന പട്ടികയും മാനദണ്ഡവും ഹൈക്കമാന്റ് അംഗീകരിക്കും. തനിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണം. പല കാര്യങ്ങളും തന്റെ തലയിൽ വയ്ക്കാൻ ശ്രമം നടക്കുന്നു. പാർട്ടിക്കകത്ത് ഒരു ആശയക്കുഴപ്പവുമില്ലെന്ന് പറഞ്ഞ കെസി വേണുഗോപാൽ കെപിസിസി കേരളത്തിലെ പട്ടിക സമർപ്പിച്ചാൽ അത് അധികം വൈകാതെ പ്രഖ്യാപിക്കുമെന്നും പറഞ്ഞു.

കെസി വേണുഗോപാലിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്ത് വന്നു. കേരളത്തിലെ പട്ടികയിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്ന് പറഞ്ഞ കെ സുധാകരൻ, പട്ടിക വൈകാൻ കാരണം കെസി വേണുഗോപാലല്ലെന്നും വ്യക്തമാക്കി. ഇക്കാര്യം താൻ സാക്ഷ്യപ്പെടുത്തി പറയാമെന്നും അദ്ദേഹം പറഞ്ഞു.

click me!