തോൽവിയുടെ ഉത്തരവാദി ഒരാളല്ല; സംഘനാ പ്രശ്നങ്ങൾക്ക് ഹെക്കമാന്‍റ് പരിഹാരം കാണുമെന്ന് എംഎം ഹസ്സൻ

Published : Dec 26, 2020, 12:09 PM IST
തോൽവിയുടെ ഉത്തരവാദി ഒരാളല്ല; സംഘനാ പ്രശ്നങ്ങൾക്ക് ഹെക്കമാന്‍റ് പരിഹാരം കാണുമെന്ന് എംഎം ഹസ്സൻ

Synopsis

പികെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവ് മുസ്ലീം ലീഗിന്‍റെ തീരുമാനം ആണെന്ന് എംഎം ഹസ്സൻ 

തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏതെങ്കിലും ഒരാളുടെ തലയിൽ കെട്ടിവയ്ക്കാനാകില്ലെന്ന്  യുഡിഎഫ് കൺവീനര്‍ എംഎം ഹസ്സൻ. പരാജയ കാരണം ഒരാളുടെ തലയിൽ കെട്ടി വയ്ക്കണ്ട. എല്ലാ വർക്കും ഉത്തരവാദിത്വമുണ്ട്. മറിച്ചുള്ളത് ആരോഗ്യകരമായ വിമര്‍ശനമാകില്ലെന്നും എംഎം ഹസ്സൻ പറഞ്ഞു. 

കോൺഗ്രസിന് സംഘടനാതലത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടെത്തേണ്ടതും പരിഹാരം നിര്‍ദ്ദേശിക്കേണ്ടതും ഹൈക്കമാന്‍റ് ആണ്. സംഘടനാ തലത്തിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ഹൈക്കമാന്‍റ് തീരുമാനം എടുക്കും. 

മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച നൂറിന കർമ്മ പരിപാടി ജനങ്ങളെ കബളിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച പദ്ധതികൾ പോലും നടപ്പാക്കിയില്ലെന്നും എംഎം ഹസ്സൻ ആരോപിച്ചു 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് കലാപമുണ്ടാക്കാനായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ കെ പി ശശികലക്ക് ആശ്വാസം, നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ വഞ്ചന കേസ്: തുടർനടപടികളിലെ സ്റ്റേ നീട്ടി ഹൈക്കോടതി