ബലാത്സം​ഗക്കേസ്: എൽദോസ് ഒളിവ് ജീവിതം അവസാനിപ്പിച്ച് ഇന്നെത്തുമോ?പാർട്ടി നടപടി ഇന്നുണ്ടാകാനും സാധ്യത

Published : Oct 21, 2022, 05:50 AM ISTUpdated : Oct 21, 2022, 05:51 AM IST
ബലാത്സം​ഗക്കേസ്: എൽദോസ് ഒളിവ് ജീവിതം അവസാനിപ്പിച്ച് ഇന്നെത്തുമോ?പാർട്ടി നടപടി ഇന്നുണ്ടാകാനും സാധ്യത

Synopsis

കോടതി നിര്‍ദ്ദേശ പ്രകാരം നാളെ അദ്ദേഹത്തിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്.അതിനു മുമ്പ് മണ്ഡലത്തിലെത്തുമെന്നാണ് വിവരം

 

കൊച്ചി :ബലാത്സംഗ കേസിൽ പ്രതിയായതോടെ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഇന്ന് മണ്ഡലമായ പെരുമ്പാവൂരിൽ എത്തിയേക്കും . തിരുവനന്തപുരം അഡി.സെഷൻസ് കോടതി മുൻകൂർ ജാമ്യം നല്‍കിയ സാഹചര്യത്തില്‍ ഇന്നു തന്നെ മണ്ഡലത്തിലേക്കെത്താനാണ് അദ്ദേഹം ഒരുങ്ങുന്നതെന്നാണ് സൂചന.കോടതി നിര്‍ദ്ദേശ പ്രകാരം നാളെ അദ്ദേഹത്തിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്.അതിനു മുമ്പ് മണ്ഡലത്തിലെത്തുമെന്നാണ് വിവരം.

അടുത്ത സഹപ്രവര്‍ത്തകരുമായും അഭിഭാഷകരുമായും ആലോചിച്ച ശേഷമായിരിക്കും മാധ്യമങ്ങളെ കാണുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.അതേ സമയം എൽദോസിനെതിരായ നടപടിയിൽ കെപിസിസി തീരുമാനം ഇന്നുണ്ടായേക്കും.നിരപരാധി ആണെന്ന് കാണിച്ചാണ് എംഎൽഎ പാർട്ടിക്ക് വിശദീകരണം നൽകിയത്.എന്നാൽ പരാതിക്ക് പിന്നാലെ ഒളിവിൽ പോയതിൽ നേതാക്കൾക്ക് അമർഷം ഉണ്ട്. മുൻകൂർ ജാമ്യം കിട്ടിയ സാഹചര്യത്തിൽ നേതൃത്വം വിശദമായി ആലോചിച്ചു തീരുമാനം എടുക്കും

'തനിക്കെതിരെ സ്വഭാവദൂഷ്യം ആരോപിക്കുന്നയാളെ തുറന്നുകാട്ടും', അപ്പീൽ നല്‍കുമെന്ന് എല്‍ദോസിനെതിരായ പരാതിക്കാരി

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും