മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിക്കിടെ കോണ്‍ഗ്രസ് നേതാവ്; തൂക്കിയെടുത്ത് പുറത്താക്കി പൊലീസ്

Web Desk   | Asianet News
Published : Jan 25, 2021, 12:20 PM ISTUpdated : Jan 25, 2021, 01:45 PM IST
മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിക്കിടെ കോണ്‍ഗ്രസ് നേതാവ്; തൂക്കിയെടുത്ത് പുറത്താക്കി പൊലീസ്

Synopsis

ഇടുക്കിയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താനാണ് വന്നതെന്ന് സി പി മാത്യു

ഇടുക്കി: മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിയിൽ പങ്കെടുക്കാനെത്തിയ കെപിസിസി അംഗം സി പി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അനുവാദമില്ലാതെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതിനാലാണ് അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് പൊലീസ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു നടപടി. അതേസമയം ഇടുക്കിയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താനാണ് വന്നതെന്ന് സി പി മാത്യു പ്രതികരിച്ചു.

 

അതേസമയം വാർത്ത സൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണ് സി പി മാത്യു നടത്തിയതെന്ന് മന്ത്രി എം എം മണി പ്രതികരിച്ചു. പങ്കെടുക്കാൻ താത്പര്യമുണ്ടെങ്കിൽ നേരത്തെ അറിയിക്കണമായിരുന്നുവെന്നും അങ്ങനെയായിരുന്നെങ്കിൽ ആവശ്യം പരിഗണിക്കുമായിരുന്നെന്നും മണി കൂട്ടിച്ചേർത്തു.

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം