കോടിയേരി രാഷ്ട്രീയം പറയാൻ തയ്യാറുണ്ടോ; സിപിഎമ്മിനെ തുറന്ന സംവാദത്തിന് ക്ഷണിച്ച് മുല്ലപ്പള്ളി

Web Desk   | Asianet News
Published : Sep 27, 2020, 12:01 PM IST
കോടിയേരി രാഷ്ട്രീയം പറയാൻ തയ്യാറുണ്ടോ; സിപിഎമ്മിനെ തുറന്ന സംവാദത്തിന് ക്ഷണിച്ച് മുല്ലപ്പള്ളി

Synopsis

കോടിയേരി ബാലകൃഷ്ണൻ രാഷ്ട്രീയം പറയാൻ തയ്യാറുണ്ടോ. പുത്രവത്സല്യം കൊണ്ട് കോടിയേരി അന്ധനും ബധിരനും മൂകനുമായി. വന്ന വഴി മറക്കരുത്. 

തിരുവനന്തപുരം: സിപിഎം വർ​ഗീയ രാഷ്ട്രീയത്തിന്റെ പിന്നാലെ പരിഭ്രാന്തമായി ഓടുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. തരാതരം വർഗീയതയെ വാരിപ്പുണരുന്ന പാർട്ടിയാണ് സിപിഎം. മുഖം നഷ്ടപ്പെട്ട നേതാവിൻ്റെ വിലാപമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ രാഷ്ട്രീയം പറയാൻ തയ്യാറുണ്ടോ. പുത്രവത്സല്യം കൊണ്ട് കോടിയേരി അന്ധനും ബധിരനും മൂകനുമായി. വന്ന വഴി മറക്കരുത്. തുറന്ന സംവാദത്തിന് സി പി എമ്മിനെ ക്ഷണിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇവിടുത്തെ സി ബി ഐ അന്വേഷണമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

Read Also: ലൈഫ് മിഷൻ അഴിമതി നീളുന്നത് മുഖ്യമന്ത്രിയിലേക്ക്; ഭരണം അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നില്ലെന്നും സുരേന്ദ്രൻ...


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും
യാത്രക്കിടയിൽ ഇനി വൃത്തിയുള്ള ശുചിമുറി അന്വേഷിച്ച് അലയണ്ട; 'ക്ലൂ' ഉടൻ വിരൽത്തുമ്പിലെത്തും, ഡിസംബർ 23ന് ആപ്പ് ഉദ്ഘാടനം ചെയ്യും