
തിരുവനന്തപുരം: കോൺഗ്രസ് ഒരു ആൾക്കൂട്ടം അല്ല കൂട്ടായ്മ ആണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസിനെതിരെ കെട്ടുകഥകളും ഊഹാപോഹങ്ങളും ചിലർ പറഞ്ഞുപരത്തുന്നുണ്ട്. മാറ്റം ആഗ്രഹിക്കുന്ന ജനം അത് തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോൺഗ്രസിലെ എല്ലാവർക്കും ഐക്യം ഉണ്ടാകണം. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഇപ്പോൾ കേൾക്കുന്നത് അഭ്യൂഹങ്ങളാണ്. ഹൈക്കമാൻഡ് അത്തരം ഒരു ചർച്ചയിലേക്ക് കടന്നിട്ടില്ല. പുതുമുഖങ്ങൾ , സ്ത്രീകൾ , ന്യൂനപക്ഷം എന്നിവർക്ക് സ്ഥാനാർത്ഥി പട്ടികയിൽ പ്രാതിനിധ്യം ഉണ്ടാകും. സ്ഥാനാർഥി നിർണയം കുറ്റമറ്റ തരത്തിലുള്ളത് ആയിരിക്കും.
സർക്കാർ സകല ആൾക്കാരെയും വെല്ലുവിളിക്കുന്നു. അഴിമതികളെ കമ്മീഷനെ വച്ച് വെള്ള പൂശാൻ ശ്രമിക്കുന്നു. ഇടത് മുന്നണി കൺവീനർ പറയുന്നത് വർഗീയതയാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam