ജനപ്രതിനിധികളെ വേട്ടയാടുന്നു,മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍

Published : Mar 05, 2024, 11:24 AM ISTUpdated : Mar 05, 2024, 11:27 AM IST
ജനപ്രതിനിധികളെ വേട്ടയാടുന്നു,മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍

Synopsis

പോലീസ് രാജ് നടപ്പാക്കി പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ ലോകത്തിലാണ്.  

തിരുവനന്തപുരം: വന്യജീവി ആക്രമണം കൊണ്ട് സഹികെട്ട ജനതയ്ക്ക് വേണ്ടി ധീരതയോടെ പോരാടിയ മാത്യുകുഴല്‍നാടന്‍ എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്‍റ്   മുഹമ്മദ് ഷിയാസ് എന്നിവരെ  നട്ടപ്പാതിരായ്ക്ക് ജാമ്യമില്ല വകുപ്പ് ചുമത്തി ഭീകരരെപ്പോലെ അറസ്റ്റ് ചെയ്യിച്ച  മുഖ്യമന്ത്രി പിണറായി വിജയന്‍റെ  സമനില തെറ്റിയെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ എംപി.കുറ്റപ്പെടുത്തി.എല്ലാ നിയമങ്ങളും മനുഷ്യാവകാശങ്ങളും ചവിട്ടി മെതിച്ച ഈ അറസ്റ്റില്‍ ജാമ്യം അനുവദിച്ചത് അവര്‍ ഉയര്‍ത്തിയ വിഷയത്തോട് കോടതി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടാണ്. വന്യമൃഗ ആക്രമണം, സിദ്ധാര്‍ത്ഥിന്‍റെ  കൊലപാതകം, ശമ്പളവും പെന്‍ഷനും മുടങ്ങിയത് ഉള്‍പ്പെടെയുള്ള ജനകീയ വിഷങ്ങളുടെ പ്രതിഷേധച്ചൂട് കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമാണ് നേതാക്കള്‍ക്കെതിരായ പോലീസ് നടപടിയെന്ന് സുധാകരന്‍ പറഞ്ഞു.

ജനങ്ങള്‍ ദുരന്തമുഖത്ത് നിക്കുമ്പോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനു പകരം അവരെ വേട്ടയാടുന്നത് പിണറായിക്കു മാത്രം സാധിക്കുന്ന ധിക്കാരമാണ്. തികച്ചും മനുഷ്യത്വരഹിതമായ നടപടിയാണ് ഈ വിഷയത്തില്‍ സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ചത്.പോലീസ് രാജ് നടപ്പാക്കി പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതുന്ന മുഖ്യമന്ത്രി മുഖ്യമന്ത്രി വിഡ്ഢികളുടെ ലോകത്തിലാണ്.

വന്യമൃഗ  ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ ഒരു തീരുമാനം പോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇങ്ങനെയൊരു സര്‍ക്കാരും വനമന്ത്രിയും കേരളത്തിന് ഭാരമാണ്.  നിര്‍ഗുണനും നിഷ്‌ക്രിയനുമായ ഈ  വനംമന്ത്രിയെ അടിയന്തരമായി പുറത്താക്കണം. ഈ വര്‍ഷം മാത്രം 7 പേരാണ് വന്യമൃഗ ആക്രണത്തിനിരയായി കൊല്ലപ്പെട്ടതെന്നും കെ. സുധാകരന്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവല്ല സ്പാ ബലാത്സംഗ കേസിൽ മരണ സുബിനെ പൂട്ടാൻ പൊലീസ്, കാപ്പ നടപടികൾ വേഗത്തിലാക്കി; അന്വേഷണസംഘം വിപുലീകരിച്ചു
വാക്കുകൾക്ക് മൂർച്ച കൂട്ടി ജോസ് കെ മാണിയും മാണി സി കാപ്പനും; എംഎൽഎ പരാജയമെന്ന് ജോസ്, വികസനം മുടക്കിയെന്ന് തിരിച്ചടിച്ച് മാണി സി കാപ്പൻ