'മനുഷ്യരുടെ കരച്ചിൽ കേൾക്കാൻ പിണറായിക്ക് കഴിയുന്നില്ല'; കെ റെയില്‍ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ സുധാകരന്‍

Published : Mar 20, 2022, 03:46 PM IST
'മനുഷ്യരുടെ കരച്ചിൽ കേൾക്കാൻ പിണറായിക്ക് കഴിയുന്നില്ല'; കെ റെയില്‍ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ സുധാകരന്‍

Synopsis

നാളെ സമര മുഖത്തേക്ക് കോൺഗ്രസ് കടക്കുമെന്നും കുറ്റി പിഴുതെറിയാൻ കോൺഗ്രസ്സ് ഇറങ്ങുമെന്നും കെ സുധാകരന്‍ പറഞ്ഞു.

കോഴിക്കോട്: മനുഷ്യരുടെ കരച്ചിൽ കേൾക്കാൻ പിണറായി വിജയന് കഴിയുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. സിപിഎം അനുകൂലികളായ ആളുകളെ വരെ ദ്രോഹിക്കുന്നു. കെ റെയില്‍ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ജന രോഷം മൂലം പദ്ധതി ഉപേക്ഷിക്കേണ്ടി വരും. നാളെ സമര മുഖത്തേക്ക് കോൺഗ്രസ് കടക്കുമെന്നും കുറ്റി പിഴുതെറിയാൻ കോൺഗ്രസ്സ് ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിൽവർ ലൈനിനെതിരെ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം തുടരുന്നത് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും സെ സുധാകരന്‍ കോഴിക്കോട് പറഞ്ഞു. അതിവേഗ പാതക്ക് ബദലായി ടൗൺ ടു ടൗൺ മാതൃകയിൽ കേരള ഫ്ലൈ ഇൻ എന്ന വിമാന സർവ്വീസ് കെ.സുധാകരൻ മുന്നോട്ട് വെച്ചു. അതേസമയം ഉയർന്ന നഷ്ടപരിഹാരം നൽകുന്നതിലൂടെ സിൽവർ ലൈൻ പ്രതിഷേധം തീർക്കാനാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രതോൽവിക്ക് ശേഷം തിരിച്ചുവരാനുള്ള പാതയായിട്ടാണ് സിൽവർ ലൈനിനെ കോൺഗ്രസ് കാണുന്നത്. കല്ലിടലിനെതിരെ സംസ്ഥാനത്തങ്ങോളമിങ്ങോളം പ്രതിഷേധം ഉയരുന്നതും മുഖ്യമന്ത്രിക്കെതിരെ സ്ത്രീകളടക്കം പരസ്യമായി രംഗത്ത് വരുന്നതിലും കോൺഗ്രസ്സിനുള്ളത് വലിയ പ്രതീക്ഷ. ജനങ്ങളുടെ പ്രതിഷേധത്തിൻറെ മുന്നിൽ നിന്ന് സർക്കാറിനെതിരായ വികാരം പരമാവധി മുതലെടുക്കാനാണ് കോൺഗ്രസ് നീക്കം.

സർക്കാറിനെതിരെ പുതിയ സമരമുഖം തുറക്കുന്നതിനൊപ്പം സിൽവർലൈനിന് ബദലും കോൺഗ്രസ് മുന്നോട്ട് വെക്കുന്നു. കെഎസ്ആർടിസിയുടെ ടൗൺ ടു ടൗൺ സർവ്വീസ് മാതൃകയിൽ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള കേരള ഫ്ലൈ ഇൻ വിമാന സർവ്വീസാണ് കെ സുധാകരൻ നിർദ്ദേശിക്കുന്നത്. സ്ഥലമേറ്റെടുക്കാതെ ഭാരിച്ച ചെലവ് ഒഴിവാക്കിയുള്ല ശരിയായ ബദലെന്നാണ് അവകാശവാദം. ആയിരം കോടി മാത്രമേ ചെലവ് വരൂ എന്നാണ് കെപിസിസി അധ്യക്ഷൻ പറയുന്നത്.  നേരത്തെ ചില വിദഗ്ധരും സിൽവർലൈനിന് പകരമാണ് വിമാനസർവ്വീസ് എന്ന ആശയം പറഞ്ഞിരുന്നു. എന്നാൽ സിൽവർലൈനിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്ന സിപിഎം പ്രതിഷേധം അധികം നീളില്ലെന്നാണ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. പതിവിൽ കവിഞ്ഞുള്ള നഷ്ടപരിഹാരം പാക്കേജ് വഴി ജനങ്ങളെ അനുകൂലമാക്കാമെന്നാണ് കണക്ക് കൂട്ടൽ

അതിവേഗ പാതയിൽ പോര് തുടരുമ്പോൾ ഈ മാസം 31 ഓടെ കല്ലിടൽ തീർക്കാമെന്ന കെ റെയിലിൻറെ കണക്ക് കൂട്ടൽ തെറ്റി. 182 കിലാ മീറ്റർ മാത്രേ ഇതുവരെ കല്ലിടാനായൂള്ളു. ഇത് മൂലം സാമൂഹികാഘാത പഠനം നീളുമെന്ന് ഉറപ്പായി. പഠനം ഏറ്റെടുത്ത ഏജൻസിക്ക് സമയം നീട്ടി നൽകാനാണ് ശ്രമം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വിളയാതെ ഞെളിയരുത്, ആര്യയ്ക്ക് ധാർഷ്ട്യവും അഹങ്കാരവും, പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണം'; ആര്യക്കെതിരെ വെള്ളാപ്പള്ളി
`താൻ വർ​​ഗീയ വാദിയെന്ന് മുസ്ലിംലീ​ഗ് പ്രചരിപ്പിക്കുന്നു'; അർഹതപ്പെട്ടത് ചോദിച്ച് വാങ്ങിക്കുന്നത് ജാതി പറയലല്ലെന്ന് വെള്ളാപ്പള്ളി നടേശൻ