K Rail : കെ റെയില്‍ സ്ഥലമെടുപ്പ്: ഡിപിആറിൽ വ്യക്തതയില്ല, കേന്ദ്രമന്ത്രിയുടെ മറുപടി ചൂണ്ടികാട്ടി കെ സുധാകരന്‍

Web Desk   | Asianet News
Published : Jan 31, 2022, 07:11 PM IST
K Rail : കെ റെയില്‍ സ്ഥലമെടുപ്പ്: ഡിപിആറിൽ വ്യക്തതയില്ല, കേന്ദ്രമന്ത്രിയുടെ മറുപടി ചൂണ്ടികാട്ടി കെ സുധാകരന്‍

Synopsis

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ആശങ്കകളും പൊതുജനത്തിനുണ്ട്. അതിന് ആക്കം കൂട്ടുന്നതാണ് കേന്ദ്രമന്ത്രിയുടെ മറുപടിയെന്നും സുധാകരൻ ചൂണ്ടികാട്ടി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ സാമ്പത്തിക-സാങ്കേതിക പ്രവര്‍ത്തനക്ഷമതയെ കുറിച്ചും സ്ഥലം ഏറ്റെടുക്കുന്നത്  സംബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ആവശ്യപ്പെട്ടു. വിശദ പദ്ധതിരേഖ (ഡിപിആര്‍)ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അതില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. 

ലോക്‌സഭയില്‍ ശൂന്യവേളയില്‍ താന്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയില്‍വെ മന്ത്രി റാവോസാഹിബ് പാട്ടില്‍ ധന്‍വെ തനിക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം ഉള്ളതെന്നും സുധാകരൻ പറഞ്ഞു. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ആശങ്കകളും പൊതുജനത്തിനുണ്ട്. അതിന് ആക്കം കൂട്ടുന്നതാണ് കേന്ദ്രമന്ത്രിയുടെ മറുപടിയെന്നും സുധാകരൻ ചൂണ്ടികാട്ടി.

ജനങ്ങളെ വെല്ലുവിളിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്‍പോട്ട് പോകുന്നത്. സ്ഥലമേറ്റെടുപ്പും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളുണ്ടെന്നും ഇതെല്ലാം ജനങ്ങളില്‍ നിന്നും മറച്ചുവെച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സെമി ഹൈസ് സ്പീഡ് സില്‍വല്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു.

കേരളത്തിൽ പ്രക്ഷോഭം നടക്കുന്നു, കേന്ദ്രം വിട്ടു നിൽക്കണം; കെ റെയിൽ ലോക്സഭയിൽ ചർച്ചയാക്കി സുധാകരൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട് ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു, ആത്മഹത്യയെന്ന് പ്രാഥമി നിഗമനം
മുന്നിലാണ്, മുന്നോട്ടാണ്! ഈ ആഴ്ചയിലെ റേറ്റിം​ഗിലും കുതിപ്പ് തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്