'കോണ്‍ഗ്രസിന്‍റെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ല,അച്ചടക്കലംഘനം അനുവദിക്കില്ല'

Published : Feb 21, 2023, 02:49 PM ISTUpdated : Feb 21, 2023, 03:44 PM IST
'കോണ്‍ഗ്രസിന്‍റെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ല,അച്ചടക്കലംഘനം അനുവദിക്കില്ല'

Synopsis

കെപിസിസിയുടെ കര്‍ശന നിര്‍ദ്ദേശത്തിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കെ സുധാകരന്‍

തിരുവനന്തപുരം:പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന  പരസ്യപ്രസ്താവനകളില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍മാറണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി ആവശ്യപ്പെട്ടു.പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസിലെ നേതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മാധ്യമ വാര്‍ത്തകളില്‍ കെപിസിസി ആശങ്ക പ്രകടിപ്പിച്ചു. കോണ്‍ഗ്രസിന്‍റെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരുടെഭാഗത്ത് നിന്നും  ഉണ്ടായാലുമത് ഗുരുതര അച്ചടക്ക ലംഘനമായി കാണും. ഈ പ്രവണതകളെ കെപിസിസി ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല.കെപിസിസിയുടെ കര്‍ശന നിര്‍ദ്ദേശത്തിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും സുധാകരന്‍ പറഞ്ഞു.

 

അതിനിടെ പത്തനംതിട്ട കോൺഗ്രസിലെ വിഭാഗീയതയിൽ രാഷ്ട്രീയമുതലെടുപ്പിനൊരുങ്ങി സിപിഎം. അസംതൃപ്തരായ കോൺഗ്രസ്     നേതാക്കളെ പാർട്ടിയിലെത്തിക്കാനാണ് സിപിഎം നീക്കം. ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസ് നേതാക്കളുമായി സിപിഎം നേതൃത്വം ചർച്ച തുടങ്ങി.കോൺഗ്രസ് പുനസംഘടന കൂടി കഴിയുന്നതോടെ അസംതൃപ്തരുടെ എണ്ണം കൂടുമെന്നും സിപിഎം വിലയിരുത്തുന്നു. തർക്കങ്ങൾ അതിരൂക്ഷമായ പത്തനംതിട്ടയിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു നേരിട്ടാണ് കോൺഗ്രസ് നേതൃത്വത്തോട് അകന്ന് നിൽക്കുന്നവരുമായി ചർച്ചകൾ നടത്തുന്നത്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്  ശേഷം കോൺഗ്രസിലെ ബൂത്ത്, മണ്ഡലം ,ബ്ലോക്ക് ഭാരവാഹിത്വമുള്ളവരും പോഷകസംഘടന ചുമതലയുണ്ടായിരുന്നവരുമടക്കം 150 ഓളം ആളുകളാണ് സിപിഎമ്മിലെത്തിയത്.  ഇതിന്‍റെ  തുടർച്ചയായാണ് പുതിയ ചർച്ചകൾ. മുമ്പ് കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പീലിപ്പോസ് തോമസ് അടക്കമുള്ള നേതാക്കൾ വഴിയാണ് കോൺഗ്രസിനകത്തേക്കുള്ള സിപിഎം ചൂണ്ട. അസംതൃപ്തി പരസ്യമാക്കിയ ചിലരുമായി ചർച്ചകൾ കഴിഞ്ഞു. ഡിസിസി  ജനറൽ സെക്രട്ടറിമാരും പാർട്ടിയുടെ തോക്കോൽ സ്ഥാനങ്ങളിൽ ഇരുന്നവരും ചില നഗരസഭ കൗൺസിലർമാരും പട്ടികയിലുണ്ട്. പ്രമുഖരായവർക്ക് പ്രധാനപ്പെട്ട സ്ഥാനങ്ങളും വാഗ്ദാനം ചെയ്തതായാണ് സൂചന. എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ജില്ലയിലെത്തുമ്പോള്‍ ഒരു പറ്റം കോൺഗ്രസുകരെ ആ വേദിയിൽ അണിനിരത്തിയേക്കും. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളുണ്ടായിട്ടും കെപിസിസി നേതൃത്വം ഇടുപെടാത്തതാണ് അസംതൃപ്തരായവരുടെ കൊഴിഞ്ഞു പോക്കിന് കാരണം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ