ഡോക്ടർ ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കൽ നോട്ടീസ്; പ്രതികാര നടപടിയെന്ന് സണ്ണി ജോസഫ്, 'ഒറ്റക്കെട്ടായി എതിർക്കും'

Published : Jul 31, 2025, 05:17 PM IST
sunny joseph

Synopsis

സത്യം പറയുന്നവരെ ഭീഷണിപ്പെടുത്താനുള്ള നയമാണിത്. ഡോക്ടർക്കെതിരായ നടപടിയെ ഒറ്റക്കെട്ടായി എതിർക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസ് ചിറയ്ക്കലിന് ആരോ​ഗ്യവകുപ്പ് നോട്ടീസ് നൽകിയ സംഭവത്തിൽ വിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. യാഥാർത്ഥ്യം തുറന്നു പറഞ്ഞ ഡോക്ടർക്കെതിരായ പ്രതികാര നടപടിയാണ് നോട്ടീസെന്ന് സണ്ണി ജോസഫ് പറഞ്ഞു. സത്യം പറയുന്നവരെ ഭീഷണിപ്പെടുത്താനുള്ള നയമാണിത്. ഡോക്ടർക്കെതിരായ നടപടിയെ ഒറ്റക്കെട്ടായി എതിർക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

പാവങ്ങളെ സഹായിക്കുക മാത്രമാണ് കന്യാസ്ത്രീകൾ ചെയ്തത്. ബിജെപിയുടെ തെറ്റായ നടപടിയാണ് അറസ്റ്റ്. എത്രയും വേഗം അന്യായമായ തടവറയിൽ നിന്ന് കന്യാസ്ത്രീകളെ മോചിപ്പിക്കണം. കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ടെങ്കിൽ അത് വേഗത്തിൽ പാലിക്കണം. ബിജെപിയുടെ ഇരട്ട നയം തിരിച്ചറിയാനുള്ള ബോധം കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം, ഡോക്ടർ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍ സർവീസ് ചട്ടലംഘനമാണെന്ന റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ ഡോക്ടർക്കെതിരെ കടുത്ത നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നേക്കില്ല എന്നായിരുന്നു വിവരം. കാരണം കാണിക്കല്‍ നോട്ടീസ് ശിക്ഷ നടപടി അല്ലെന്നും നടപടി ക്രമങ്ങളുടെ ഭാഗമാണെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. ഡോക്ടര്‍ ഹാരിസില്‍ നിന്ന് വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടികളിലേക്ക് കടക്കും എന്നാണ് ലഭിക്കുന്ന വിവരം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല വിവാദവും തുണച്ചില്ല; പന്തളത്ത് അട്ടിമറി; ബിജെപിക്ക് ഭരണം നഷ്ടമായി; നഗരസഭ ഭരണം എൽഡിഎഫിന്
യുഡിഎഫ് ജയം താൽക്കാലികം, എൽഡിഎഫിന്റെ അഴിമതിക്കും ശബരിമലയിൽ ചെയ്ത ദ്രോഹത്തിനും ഉള്ള മറുപടിയാണിതെന്ന് രാജീവ് ചന്ദ്രശേഖർ