മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കെപിസിസി കാല്‍നട പ്രക്ഷോഭയാത്ര നടത്തുമെന്ന് സുധാകരന്‍

Published : Feb 10, 2025, 09:27 PM IST
മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കെപിസിസി കാല്‍നട പ്രക്ഷോഭയാത്ര നടത്തുമെന്ന് സുധാകരന്‍

Synopsis

ബ്ലു സാമ്പത്തിക നയത്തിന്റെ പേരുപറഞ്ഞ് കടല്‍ മണല്‍ ഖനനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ  വിജ്ഞാപനം മത്സ്യമേഖലയുടെ മരണമണിയാണ്

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ നടത്തുന്ന ദ്രോഹ നടപടികള്‍ക്കെതിരെയും മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി കെപിസിസി കാല്‍നട പ്രക്ഷോഭയാത്ര നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ബ്ലു സാമ്പത്തിക നയത്തിന്റെ പേരുപറഞ്ഞ് കടല്‍ മണല്‍ ഖനനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ  വിജ്ഞാപനം മത്സ്യമേഖലയുടെ മരണമണിയാണ്.  മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നതും കടലിന്റെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതുമായ കടല്‍ മണല്‍ ഖനനത്തിന് ഒരു സ്ഥാപനങ്ങളെയും കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല. 

സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണ്. തീരദേശമേഖലയ്ക്ക് പ്രത്യേക പാക്കേജിന് 6000 കോടി പ്രഖ്യാപിച്ചിട്ട് ഒന്നര വര്‍ഷമായി.നാളിതുവരെ ഒരു രൂപപോലും ചെലവാക്കിയില്ല. പുതിയ ബജറ്റിലും നിരാശമാത്രമാണ്. കടല്‍ക്ഷോഭ മേഖലയില്‍ ശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മ്മാണം നടക്കുന്നില്ല. മത്സ്യബന്ധനത്തിനുള്ള സബ്സിഡി മണ്ണെണ്ണ ആവശ്യത്തിന് വിതരണം ചെയ്യുന്നില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ പട്ടയം വിതരണം ചെയ്യുന്നില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഹൃദയാഘാതം മൂലം മരിച്ച തൊഴിലാളിയുടെ ശവമഞ്ചം ചുമന്ന് കോടീശ്വരനായ മുതലാളി; ഇതാവണം മുതലാളിയെന്ന് സോഷ്യൽ മീഡിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി