അബുദാബിയിൽ മരിച്ച തിരൂർ സ്വദേശി ഷിഹാബുദ്ധീന്റെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി എടുത്തപ്പോൾ ശവമഞ്ചം ചുമക്കുന്ന യൂസഫ് അലിയുടെ വീഡിയോ ലക്ഷക്കണക്കിന് ആളുകൾ കണ്ടു.
പ്രവാസിയും ഇന്ത്യന്‍ കോടീശ്വരനും ലുലു ഗ്രീപ്പ് ചെയർമാനുമായ എം എ യൂസഫ് അലി, തന്‍റെ സ്ഥാപനത്തിലെ ഒരു തൊഴിലാളിയുടെ ശവമഞ്ചം ചുമക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർ മാർക്കറ്റ് സൂപ്പർവൈസറും തിരൂർ കന്മനം സ്വദേശിയുമായ ഷിഹാബുദ്ധീന്‍ അബുദാബിയില്‍ വച്ചാണ് മരിച്ചത്. ഷിഹാബുദ്ധീന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത എം എ യൂസഫ് അലി, മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി എടുത്തപ്പോൾ ശവമഞ്ചം പിടിക്കുന്നതും വീഡിയോയില്‍ കാണാം.
എം എ യൂസഫ് അലിയുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിനന്ദിച്ച് കൊണ്ട് കുറിപ്പുകളെഴുതിയത്. 'ഒരു സ്ഥാപന ഉടമ എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണം' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'ഒരാൾ മരിച്ചു... അദ്ദേഹത്തിന്‍റെ മൃതദേഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നത് രാജ്യത്തെ ഏറ്റവും വലിയ ശതകോടീശ്വരനും മരിച്ച വ്യക്തിയുടെ കമ്പനി ഉടമയുമാണ്... അതാണ് മനുഷ്യത്വം.' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. ഏതാണ്ട് ഒന്നേമുക്കാല്‍ ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 32 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്.
Watch Video:കാമുകൻ സമ്മാനിച്ച കോഴിക്കാൽ മറ്റൊരു യുവതി തട്ടിയെടുത്തു, പിന്നാലെ യുവതികളുടെ പൊരിഞ്ഞ തല്ല്; വീഡിയോ വൈറൽ
Watch Video: വിമാനത്തിൽ വച്ച് യുവതിയുടെ മുടി പിടിച്ച് വലിച്ചു, പിന്നാലെ ഇടിയോട് ഇടി, ഒടുവിൽ ആജീവനന്ത വിലക്കും; വീഡിയോ വൈറൽ
വടക്കൻ പറവൂരിലെ സന്ധ്യയും ഭർത്താവും 2019 -ൽ മണപ്പുറം ഫിനാൻസിൽ നിന്ന് നാല് ലക്ഷം രൂപ വീട് വയ്ക്കാനായി വായ്പ എടുത്തിരുന്നു. എന്നാല്‍ 2021 -ല്‍ ഭര്‍ത്താവ് സന്ധ്യയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് പോയി. പിന്നാലെ വായ്പാ തിരിച്ചടവ് മുടങ്ങുകയും പലിശ സഹിതം ഏകദേശം 8 ലക്ഷം രൂപയായി ഉയരുകയും ചെയ്തു. ഇതോടെ മണപ്പുറം ഫിനാന്‍സ് ജപ്തി നടപടികളുമായി മുന്നോട്ട് പോയി. ഇത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയപ്പോൾ, ജപ്തി ഒഴിവാക്കുന്നതിനായി എം എ യൂസഫ് അലി 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തതും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
Watch Video: മുന്‍ പ്രണയിനിക്ക് പ്രണയദിന സമ്മാനമായി 'ആന പിണ്ഡമിടുന്ന' വീഡിയോ അയച്ചുകൊടുക്കാം; അവസരം ഒരുക്കി യുഎസ് മൃഗശാല
