മോദി സ്തുതി: പോകുന്നെങ്കിൽ അബ്ദുള്ളക്കുട്ടി പെട്ടെന്ന് തന്നെ പാ‍ർട്ടി വിടണമെന്ന് എ എം രോഹിത്

Published : May 28, 2019, 10:54 AM IST
മോദി സ്തുതി: പോകുന്നെങ്കിൽ അബ്ദുള്ളക്കുട്ടി പെട്ടെന്ന് തന്നെ പാ‍ർട്ടി വിടണമെന്ന് എ എം രോഹിത്

Synopsis

മോദിയെ പുകഴ്ത്താനും വികസനനായകനായി ചിത്രീകരിക്കാനും അബ്ദുള്ളക്കുട്ടിക്ക് സ്വാതന്ത്രമുണ്ട്. എന്നാൽ കോൺഗ്രസിൽ ഇരുന്ന് കൊണ്ട് മോദിയെ പുകഴ്ത്തരുതെന്നും പാർട്ടി വിടാൻ ഉദ്ദേശിക്കുന്നുവെങ്കിൽ എത്രയും പെട്ടെന്ന് ചെയ്യണമെന്നും എഎം രോഹിത് പറഞ്ഞു.   

മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ കെപിസിസി അംഗം എ എം രോഹിത്.

അബ്ദുള്ളക്കുട്ടിയെപ്പോലെയുള്ള മോദി ഭക്തരെ ഒരു നിമിഷം പോലും കോൺഗ്രസിൽ വച്ചുപുലർത്തരുതെന്നും എത്രയും പെട്ടെന്ന് പുറത്തുകളയണമെന്നും എഎം രോഹിത് ഫേസ്ബുക്കിലൂടെ പറഞ്ഞു.

കോൺഗ്രസ് പാരമ്പര്യം മനസ്സിൽ സൂക്ഷിക്കുന്ന ഒരാൾക്കും മോദിയെ പുകഴ്ത്തി ഒരു വാക്ക് പോലും പറയുവാനോ എഴുതുവാനോ സാധിക്കില്ലെന്നും എഎം രോഹിത് പറഞ്ഞു.

മോദിയെ പുകഴ്ത്താനും വികസനനായകനായി ചിത്രീകരിക്കാനും അബ്ദുള്ളക്കുട്ടിക്ക് സ്വാതന്ത്രമുണ്ട്. എന്നാൽ കോൺഗ്രസിൽ ഇരുന്ന് കൊണ്ട് മോദിയെ പുകഴ്ത്തരുതെന്നും പാർട്ടി വിടാൻ ഉദ്ദേശിക്കുന്നുവെങ്കിൽ എത്രയും പെട്ടെന്ന് ചെയ്യണമെന്നും എഎം രോഹിത് പറഞ്ഞു. 

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടി കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്. ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിർവ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാവശ്യം; പരാതിയുമായി അതീജീവിത, വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകള്‍ ഹാജരാക്കി
'പോറ്റിയെ കേറ്റിയേ' പാട്ടില്‍ 'പള്ളിക്കെട്ട് ശബരിമലയ്ക്ക് 'ഗാനത്തോട് സാമ്യമുള്ള ഈരടികളൊന്നും ഇല്ല, കേസെടുക്കുന്നതിനെതിരെ ചെറിയാൻ ഫിലിപ്പ്