മുഖ്യമന്ത്രി പങ്കെടുക്കുന്ന കെപിഎംഎസ് പൊതുസമ്മേളനം; ആലപ്പുഴ ബീച്ചിലെ കടകൾ നാളെ അടച്ചിടണം; നിർദേശവുമായി പൊലീസ്

Published : Apr 10, 2025, 11:23 PM IST
മുഖ്യമന്ത്രി പങ്കെടുക്കുന്ന കെപിഎംഎസ് പൊതുസമ്മേളനം; ആലപ്പുഴ ബീച്ചിലെ കടകൾ നാളെ അടച്ചിടണം; നിർദേശവുമായി പൊലീസ്

Synopsis

മുഖ്യമന്ത്രി പങ്കെടുക്കുന്ന കെപിഎംഎസ് സമ്മേളനത്തെ തുടർന്ന് ആലപ്പുഴ ബീച്ചിലെ കടകൾ നാളെ അടച്ചിടണമെന്ന് നിർദേശവുമായി പൊലീസ്. 

ആലപ്പുഴ: മുഖ്യമന്ത്രി പങ്കെടുക്കുന്ന കെപിഎംഎസ് സമ്മേളനത്തെ തുടർന്ന് ആലപ്പുഴ ബീച്ചിലെ കടകൾ നാളെ അടച്ചിടണമെന്ന് നിർദേശവുമായി പൊലീസ്. സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്ന് കട ഉടമകൾക്കുള്ള അറിയിപ്പിൽ പോലീസ് വ്യക്തമാക്കുന്നു. കെപിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. നാളെ വൈകിട്ട് ആറ് മണിക്കാണ് പരിപാടി നടക്കുന്നത്. നടപടിയിൽ പ്രതിഷേധവുമായി ആലപ്പുഴ ബീച്ച് വർക്കേഴ്സ് കോൺ​ഗ്രസ് ഐഎൻടിയുസി രം​ഗത്തെത്തി. കച്ചവടക്കാരെ ദ്രോഹിക്കുന്ന സമീപനമെന്ന് ആലപ്പുഴ ബീച്ച്‌ വർക്കേഴ്സ് കോൺഗ്രസ്‌ പ്രതികരിച്ചു. തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും ഇവർ ആവശ്യപ്പെട്ടു. 

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ