'ചരിത്രത്തിലെ സാഹസിക ഡ്രൈവർമാർ'; ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയില്‍ ബസോടിച്ച ഡ്രൈവർമാരെ ആദരിച്ച് കെപിഎസ്ടിഎ

Published : Jul 29, 2023, 08:17 PM ISTUpdated : Jul 29, 2023, 08:20 PM IST
'ചരിത്രത്തിലെ സാഹസിക ഡ്രൈവർമാർ'; ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയില്‍ ബസോടിച്ച ഡ്രൈവർമാരെ ആദരിച്ച് കെപിഎസ്ടിഎ

Synopsis

ചരിത്രത്തിലെ സാഹസിക ഡ്രൈവർമാർ എന്നായിരിക്കും ഇവരെ രേഖപ്പെടുത്തുകയെന്നും  ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനം ഓടിച്ച കെഎസ്ആർടിസി ഡ്രൈവർമാരെ കെപിഎസ്ടിഎ ആദരിച്ചു. ഡ്രൈവർമാരായ സി വി ബാബു, ബി. ഷാം എന്നിവരെയാണ് ആദ​രിച്ചത്. കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ഉമ്മൻചാണ്ടിയുടെ ചിത്രവും മൊമന്റോയും നൽകിയാണ് ആദരിച്ചത്. ജനസാഗരത്തിലൂടെ  വാഹനം തുഴങ്ങു നീക്കിയ സാഹസികരാണ് ഡ്രൈവർമാരെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. രണ്ടു ദിവസത്തെ യാത്രയിൽ  ഒരാൾക്ക് പോലും വാഹനം തട്ടി പരുക്കേൽക്കാത്തത് ഡ്രൈവർമാരുടെ അത്ഭുതകരമായ സൂക്ഷ്മതയാണെന്നും അദ്ദേഹം പ്രശംസിച്ചു. ചരിത്രത്തിലെ സാഹസിക ഡ്രൈവർമാർ എന്നായിരിക്കും ഇവരെ രേഖപ്പെടുത്തുകയെന്നും  ചെറിയാൻ ഫിലിപ്പ് പറഞ്ഞു. അധ്യാപക സംഘടനയായ കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു ചടങ്ങ്. സി വി ബാബു തിരുവനന്തപുരം കാരയ്ക്കമൂട് സ്വദേശിയാണ്. ഷാം എറണാകുളം പുത്തൻകുരിശ് സ്വദേശിയാണ്.

കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾ! ദൃശ്യം വാങ്ങിയവരും കുടുങ്ങും

തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ 36 മണിക്കൂർ എടുത്താണ് വിലാപയാത്ര പൂർത്തിയാക്കിയത്. ജില്ലാ പ്രസിഡന്റ്  പ്രദീപ്  നാരായൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ്, പി ഹരിഗോവിന്ദൻ, സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ എം ജാഫർഖാൻ, സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്റ് എം എസ് ഇർഷാദ്, കെഎസ്ടി. സംസ്ഥാന സെക്രട്ടറി എ നജീബ്, എകെഎസ്ടിയു സംസ്ഥാന കമ്മിറ്റി അംഗം എസ്എസ് അനോജ്, കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. രാജ്മോഹൻ, സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, കെഎസ്ടിയു. ജില്ലാ സെക്രട്ടറി കെ. പ്രകാശ്, കെപിഎസ്ടിഎ ജില്ലാ സെക്രട്ടറി സി ആർ ആത്മകുമാർ, ജില്ലാ ട്രഷറർ ബിജു ജോബോയി എന്നിവർ സംസാരിച്ചു.

Asianetnews live

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാർട്ടി ചർച്ച ചെയ്യും മുൻപേ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തക‍ർന്നു, വാഹനാപകടത്തില്‍ രണ്ടുപേർക്ക് ഗുരുതര പരിക്ക്