പെരിയ ഇരട്ടക്കൊലപാതകം: കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ചിതാഭസ്മം നിമജ്ജനം ചെയ്തു

By Web TeamFirst Published Mar 6, 2019, 1:51 PM IST
Highlights

കൃപേഷിന്‍റെയും ശരത്ത് ലാലിന്‍റെയും ചിതാഭസ്മം തിരുവനന്തപുരം തിരുവല്ലത്ത് നിമജ്ജനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ള നിരവധി കോൺഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. 

തിരുവനന്തപുരം: കാസര്‍കോട് പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്ത് ലാലിന്‍റെയും ചിതാഭസ്മം തിരുവനന്തപുരം തിരുവല്ലത്ത് നിമജ്ജനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ള നിരവധി കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്. 

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിന്‍റെ നേതൃത്തിൽ പെരിയയിൽ നിന്ന് ധീര സ്മൃതി യാത്ര നടത്തിയാണ് ഇന്നലെ ചിതാഭസ്മം തിരുവനന്തപുരത്തെത്തിച്ചത്. ഡിസിസി ഓഫീസിൽ സൂക്ഷിച്ചശേഷം ഇന്ന് രാവിലെ എട്ടരയോടെയാണ് തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെത്തിച്ചു.

കൃപേഷിന്‍റെ സഹോദരൻ അഭിലാഷ്, ശരത്തിന്‍റെ സഹോദരീ പുത്രൻ സുഭാഷ് എന്നിവരാണ് കർമ്മങ്ങൾ ചെയതത്. കാസര്‍കോട് നിന്നുള്ള ബന്ധുക്കളും എത്തിയിരുന്നു. അക്രമ രാഷ്ട്രീയത്തിനെതിരെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

വി എം സുധീരൻ, എം എം ഹസൻ  തുടങ്ങി നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് വിഷയമായി കാസര്‍കോട് കൊലപാതകം നിലനിർത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.12ന് രാഹുൽ ഗാന്ധി കൃപേഷിന്‍റെയും ശരത്തിന്‍റെയും വീടുകൾ സന്ദർശിക്കുന്നുണ്ട്. 

click me!