'കള്ളപ്പണം വന്നെങ്കിൽ പൊലീസ് കണ്ടെത്തട്ടെ'; ട്രോളി വിവാദം ട്രാപ്പാണെന്ന് ആവർത്തിച്ച് കൃഷ്ണദാസ്

Published : Nov 08, 2024, 03:17 PM IST
'കള്ളപ്പണം വന്നെങ്കിൽ പൊലീസ് കണ്ടെത്തട്ടെ'; ട്രോളി വിവാദം ട്രാപ്പാണെന്ന് ആവർത്തിച്ച് കൃഷ്ണദാസ്

Synopsis

ട്രോളി വിവാദത്തിൽ പാലക്കാട് സിപിഎമ്മിൽ കടുത്ത ഭിന്നത. ജില്ലാ സെക്രട്ടറി വിശദീകരിച്ചിട്ടും നിലപാട് മാറ്റാതെ എൻഎൻ കൃഷ്ണദാസ്. 

പാലക്കാട്: ട്രോളി വിവാദത്തിൽ പാലക്കാട് സിപിഎമ്മിൽ കടുത്ത ഭിന്നത. ജില്ലാ സെക്രട്ടറി വിശദീകരിച്ചിട്ടും നിലപാട് മാറ്റാതെ എൻഎൻ കൃഷ്ണദാസ്. ട്രോളി വിവാദം ട്രാപ്പാണെന്ന് ആവർത്തിക്കുകയാണ് കൃഷ്ണദാസ്. സിപിഎമ്മിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമരമാണെന്നും എൻഎൻ കൃഷ്ണദാസ് പറഞ്ഞു. ജനകീയ വിഷയങ്ങളും വികസന പ്രശ്നവുമാണ് മുഖ്യചർച്ച. കള്ളപ്പണം വന്നിട്ടുണ്ടെങ്കിൽ അത് പൊലീസ് കണ്ടെത്തട്ടെയെന്നും കൃഷ്ണദാസ് പറഞ്ഞു.

ട്രോളി വിവാദം അനാവശ്യമാണെന്ന് കൃഷ്ണദാസ് പറഞ്ഞത് ജില്ലാ സെക്രട്ടറി തള്ളിയിരുന്നു. കള്ളപ്പണം വന്നു എന്നത് വസ്തുതയാണെന്ന് ആയിരുന്നു സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന്റെ പ്രസ്താവന. യുഡിഎഫിന് എതിരായി വരുന്ന എല്ലാ കാര്യവും തെര‍ഞ്ഞെടുപ്പിൽ ചർച്ച ചെയ്യണമെന്നും സുരേഷ് ബാബു പറഞ്ഞു. 

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്