സജി ചെറിയാന്‍റെ ‘മല്ലപ്പള്ളി മോഡൽ’; പുറത്ത് വന്നത് സിപിഐഎമ്മിലെ കമ്യൂണിസ്റ്റ് വിരുദ്ധതയെന്ന് ശബരീനാഥൻ

Published : Jul 05, 2022, 03:11 PM IST
സജി ചെറിയാന്‍റെ ‘മല്ലപ്പള്ളി മോഡൽ’; പുറത്ത് വന്നത് സിപിഐഎമ്മിലെ കമ്യൂണിസ്റ്റ് വിരുദ്ധതയെന്ന് ശബരീനാഥൻ

Synopsis

ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്ന "പഞ്ചാബ് മോഡൽ പ്രസംഗം പോലെയാണ്  സജി ചെറിയാന്‍റെ "മല്ലപ്പള്ളി മോഡൽ" പ്രസംഗം എന്ന് ശബരിനാഥന്‍.

തിരുവനന്തപുരം: രാജ്യത്തിന്‍റെ ഭരണഘടനക്കെതിരായ  മന്ത്രി സജി ചെറിയാന്‍റെ  പ്രസംഗത്തിലൂടെ പുറത്ത് വന്നത് സിപിഐഎമ്മിലെ കമ്യൂണിസ്റ്റ് വിരുദ്ധതയെന്ന് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍. ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്ന "പഞ്ചാബ് മോഡൽ പ്രസംഗം പോലെയാണ്  സജി ചെറിയാന്‍റെ "മല്ലപ്പള്ളി മോഡൽ" പ്രസംഗം എന്ന് ശബരിനാഥന്‍ വിമര്‍ശിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശബരിയുടെ വിമര്‍ശനം.

സജി ചെറിയാൻ എന്ന കമ്മ്യൂണിസ്റ്റ്‌ മന്ത്രി ഭരണഘടനയെ വിമർശിക്കുമ്പോൾ പുറത്തുവരുന്നത് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ  കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഭരണഘടന വിരുദ്ധതയാണ്. കമ്മ്യൂണിസ്റ്റുകാർക്ക് വേണ്ടത് പാർട്ടി കോടതിയും പാർട്ടി നീതിയുമാണ്.കെ റെയിൽ സമരക്കാരെ തീവ്രവാദികൾ എന്ന് സജി ചെറിയാൻ വിശേഷിപ്പിച്ചത് ഈ ഭരണഘടന വിരുദ്ധമനോഭാവം കൊണ്ടാണെന്നും ശബരിനാഥന്‍ ആരോപിച്ചു.

1985 ൽ ആർ ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിലേക്ക് നയിച്ച ‘പഞ്ചാബ് മോഡൽ’ പ്രസംഗം.  പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് കൊണ്ടുപോയതിന്റെ പശ്ചാത്തലത്തിലായിരുന്നു ബാലകൃഷ്ണപ്പിളളയുടെ പ്രസംഗം. പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണ് രാജീവ് ഗാന്ധി ഇപ്രകാരം ചെയ്തതെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞു. അന്ന് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ജി കാർത്തികേയൻ, ആർ ബാലകൃഷ്ണപിള്ളയുടെ രാജി ആവശ്യപ്പെട്ട് ആദ്യം രംഗത്ത് വന്നത്. പിന്നീട് ഇത് സംബന്ധിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതിയിലെത്തി. തുടർന്ന് ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമാവുകയായിരുന്നു.

Read More: ഭരണഘടനക്കെതിരായ പരാമര്‍ശം: സജി ചെറിയാനെതിരെ കേസെടുക്കണമെന്നാവശ്യം, രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ബാലകൃഷ്ണപിള്ളയുടെ "പഞ്ചാബ് മോഡൽ  സജി ചെറിയാന്‍റെ "മല്ലപ്പള്ളി മോഡൽ"  
രണ്ട് വർഷവും പതിനൊന്നു മാസവും പതിനെട്ട് ദിവസവുമെടുത്താണ്  ഡോക്ടർ അംബേദ്കറുടെ നേതൃത്വത്തിൽ  ഇന്ത്യൻ ഭരണഘടന പൂർത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള, വിവിധ രാജ്യങ്ങളിലെ ഭരണഘടന  ആശയങ്ങൾ കോർത്തിണക്കിയ ഏറ്റവും മാതൃകാപരമായ ഭരണഘടനയാണ് ഇന്ത്യക്കുള്ളത് എന്നത് ലോകമംഗീകരിച്ചതാണ്.

സജി ചെറിയാൻ എന്ന കമ്മ്യൂണിസ്റ്റ്‌ മന്ത്രി ഭരണഘടനയെ വിമർശിക്കുമ്പോൾ പുറത്തുവരുന്നത് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ  കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഭരണഘടന വിരുദ്ധതയാണ്. കമ്മ്യൂണിസ്റ്റുകാർക്ക് വേണ്ടത് പാർട്ടി കോടതിയും പാർട്ടി നീതിയുമാണ്.കെ റെയിൽ സമരക്കാരെ തീവ്രവാദികൾ എന്ന് സജി ചെറിയാൻ വിശേഷിപ്പിച്ചത് ഈ ഭരണഘടന വിരുദ്ധമനോഭാവം കൊണ്ടാണ്.
'പഞ്ചാബ് മോഡൽ' പ്രസംഗം നടത്തിയ  സജി ചെറിയാന്  ഭരണഘടനയിൽ അധിഷ്ഠിതമായ ഈ സമൂഹത്തിൽ ഒരു മന്ത്രിയായും സാമാജികനായും തുടരാനുള്ള അവകാശമില്ല. ഭരണഘടന തപ്പിയെടുത്ത് ആയിരം വട്ടം വീണ്ടും വായിച്ചാലും അദ്ദേഹം പഠിക്കും എന്ന് തോന്നുന്നില്ല.സജി ചെറിയാൻ രാജിവെക്കണം.

Read More : മന്ത്രിയെ പിന്തുണച്ച് മല്ലപ്പള്ളി ഏരിയ കമ്മിറ്റി, പ്രസംഗം എഫ്ബി പേജിൽ നിന്ന് ഒഴിവാക്കി

PREV
click me!

Recommended Stories

വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം
പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി