ഇത് കെഎസ്ഇബി കരുതൽ, ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ കാണുന്നതില്‍ ആശങ്ക വേണ്ട, വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല

Published : Jul 19, 2026, 11:19 AM IST
kseb assures no power cuts during fifa world cup final in kerala

Synopsis

ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ കാണുന്നതില്‍ ആശങ്ക വേണ്ടെന്ന് കെഎസ്ഇബി. ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ കാണുന്നതില്‍ ആശങ്ക വേണ്ടെന്ന് കെഎസ്ഇബി. ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. എത്ര വില കൊടുത്താലും വൈദ്യുതി വാങ്ങുമെന്നാണ് കെഎസ്ഇബി പറഞ്ഞിരിക്കുന്നത്. ലോകകപ്പ് ഫൈനലിൽ അർജന്‍റീനയും സ്പെയിനുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഫൈനൽ ആവേശം ചോരാതിരിക്കാൻ കൂടുതല്‍ വിലനൽകി വൈദ്യുതി വാങ്ങിയിരിക്കുതയാണ് കെഎസ്ഇബി.

വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. അതിനാൽ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണ സാധ്യതയുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊതിച്ചോറിൽ മന്ത്രി ഈ​ഗോ ഒഴിവാക്കണമെന്ന് റിയാസ്; സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്ന് പി രാജീവ്, കമ്മ്യൂണിറ്റി കിച്ചൻ നടക്കില്ലെന്ന് കെ സുരേന്ദ്രൻ
'വിഎസിനെ പാർട്ടിക്ക് മറക്കാൻ കഴിയുമോ?' വിഎസിന്‍റെ ഓർമ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് വിതരണം ചെയ്യാത്തതിൽ പ്രതികരിച്ച് പി രാജീവ്