
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധനവുമായി ബന്ധപ്പെട്ട വിവാദത്തിൽ തങ്ങളുടെ ഭാഗത്ത് യാതൊരു പാകപ്പിഴയും സംഭവിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കെഎസ്ഇബി ചെയർമാൻ എൻഎസ് പിള്ള. വൈദ്യുതി ബില്ല് ഉയർന്നത് ഉപയോഗം കൂടിയത് കൊണ്ട് തന്നെയാണെന്നും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സബ്‌സിഡി അടുത്ത മാസം മുതൽ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ പ്രഖ്യാപിച്ച സബ്സിഡി അടുത്ത മാസത്തെ ബില്ലിൽ കുറച്ച് നൽകും. നിലവിലെ ബില്ലിലെ തുക അഞ്ച് തുല്യ തവണകളായി അടക്കാൻ ആഗ്രഹിക്കുന്നവർ സെക്ഷനിലെ എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് അപേക്ഷ നൽകുകയോ അല്ലെങ്കിൽ 1912 എന്ന നമ്പറിൽ വിളിച്ച് ആവശ്യപ്പെടുകയോ വേണം.
ബിൽ തുക തവണകളായി അടക്കേണ്ടാത്തവർക്ക് ബില്ലിലെ ഒരു ഭാഗം ഇപ്പോൾ ഓൺലൈനായി അടയ്ക്കാം. 70 ശതമാനം തുകയാണ് അടക്കേണ്ടത്. ബാക്കി തുക സബ്സിഡിക്ക് ശേഷം അടുത്ത മാസം അടയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. ഉപയോഗം കൂടിയത് കൊണ്ടാണ് വൈദ്യുതി തുക കൂടിയത്. 2011 മുതൽ തുടങ്ങിയ ബില്ലിംഗ് സംവിധാനമാണ് കെഎസ്ഇബി നടപ്പിലാക്കുന്നതെന്നും ചെയർമാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam