കെഎസ്ഇബിയില്‍ ശോഭനമായ ഭാവിയെന്ന് കൈനോട്ടക്കാരന്‍; രണ്ടാഴ്ചയ്ക്കുള്ളില്‍ ബി അശോക് തെറിച്ചു.!

Published : Jul 14, 2022, 04:18 PM ISTUpdated : Jul 14, 2022, 06:25 PM IST
കെഎസ്ഇബിയില്‍ ശോഭനമായ ഭാവിയെന്ന് കൈനോട്ടക്കാരന്‍; രണ്ടാഴ്ചയ്ക്കുള്ളില്‍ ബി അശോക് തെറിച്ചു.!

Synopsis

ഇന്നേയ്ക്ക് രണ്ടാഴ്ച മുമ്പ് ഒരു ലെറ്റര്‍ ഹെഡുമായി ഒരു കൈനോട്ടക്കാരന്‍ കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരുടെ മുറികള്‍  കയറിയിറങ്ങിയത്. 

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിന്‍റെ ഭാവി കൈനോട്ടക്കാരന്‍ രണ്ടാഴ്ച മുമ്പ് പറഞ്ഞു. ശോഭനമായ ഭാവിയെന്ന് അശോക് ലെറ്റര്‍ ഹെഡിലും എഴുതി നല്‍കി. സ്ഥലം മാറ്റുമോ എന്നാണോ കൈനോട്ടക്കാരന്‍റെ പ്രവചനം..? കെഎസ്ഇബി എംഡി സ്ഥാനത്ത് നിന്നും ബി അശോക് ഐഎഎസിനെ സര്‍ക്കാര്‍ മാറ്റിയതിന് പിന്നാലെയാണ് ഈ പ്രവചനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇന്നേയ്ക്ക് രണ്ടാഴ്ച മുമ്പ് ഒരു ലെറ്റര്‍ ഹെഡുമായി ഒരു കൈനോട്ടക്കാരന്‍ കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരുടെ മുറികള്‍  കയറിയിറങ്ങി തുടങ്ങിയത്. എല്ലാവരെയും ഈ ലെറ്റര്‍ ഹെഡ് കാണിക്കുന്നു. കൗതുകം തോന്നിയ ഉദ്യോഗസ്ഥന്‍ ഒരു ഫോട്ടോയും എടുത്തു. 

അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു "Shri D Jayasankar Raj astropalmist met me today and made interesting predictions in my/kseb's future.It made interesting listening and gave hope" കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് കൈനോക്കിയപ്പോള്‍ ശോഭനമായ ഭാവി നേര്‍ന്നു. കൈനീട്ടക്കാരന് സ്വന്തം കൈപ്പടയില്‍ സ്വന്തം ലെറ്റര്‍ ഹെഡില്‍ ചെയര്‍മാന്‍ ഇങ്ങനെ എഴുതിക്കൊടുക്കണമെങ്കില്‍ പറഞ്ഞതെല്ലാം സന്തോഷമുള്ള കാര്യമായിരിക്കണം. എന്താകും പറഞ്ഞത്.? 

ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റും എന്നായിരിക്കുമോ..? അങ്ങനെയാണെങ്കില്‍ ചെയര്‍മാന്‍ ഒരു മാറ്റം ആഗ്രഹിച്ചിരുന്നോ..? അതല്ല യൂണിയനുകളെല്ലാം കിണഞ്ഞ് ശ്രമിച്ചാലും തന്നെ ആര്‍ക്കും മാറ്റാനാകില്ലെന്ന് ആ കൈനീട്ടക്കാരന്‍ പറഞ്ഞുകാണുമോ..? എന്തായാലും ഒരു കാര്യമുറപ്പാണ്, കൈനോട്ടക്കാരന്‍ വന്ന് രണ്ടാഴ്ചക്കകം ചെയര്‍മാന്‍ മാറി.

'ബി അശോക് മികച്ച ഉദ്യോഗസ്ഥന്‍', മാറ്റത്തിന് പിന്നില്‍ യൂണിയനുകളുടെ സമ്മര്‍ദ്ദമില്ലെന്ന് വൈദ്യുതി മന്ത്രി

ബി.അശോകിനെ മാറ്റി, രാജൻ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയർമാൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിയമസഭയിൽ സർക്കാർ - പ്രതിപക്ഷ പോരിന് സാധ്യത; ശബരിമല സ്വർണ്ണക്കൊള്ളയിൽ സഭ പ്രക്ഷുബ്‍ദമായേക്കും
ശബരിമല സ്വർണ്ണക്കൊള്ള: എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ; പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്നാവശ്യം