
തിരുവനന്തപുരം: പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി ലഭ്യമാക്കാൻ ശ്രമം. കെഎസ്ഇബി ചെയര്‍മാൻ നാളെ മുംബൈയിൽ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷൻ ചെയര്‍മാനെ കാണും. ഒരാഴ്ചയ്ക്കുള്ളിൽ പ്രതിസന്ധി തീരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെയും ഉപയോഗം ഉയര്‍ന്നു തന്നെ. എന്നാൽ വൈദ്യുതി ലഭ്യത കുറവും. 94.08 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. 900 മെഗാവാട്ടിന്‍റെ വരെ കുറവ്. ഗ്രിഡ് ഫ്രീക്വന്‍സിയും കുറഞ്ഞു. ഇതോടെ ലോഡ് ഷെഡ്ഡിങ് അല്ലാതെയും കറന്‍റ് പോയി. വൈകീട്ട് 6.20 നും പുലര്‍ച്ചെ 12.35 നും ഇടയിലായിരുന്നു നിയന്ത്രണം.
150 മെഗാവാട്ട് കേന്ദ്രത്തിൽ നിന്നുള്ളതും 25 മെഗാവാട്ട് വിപണിയിൽ നിന്നുമുള്ളതായിരുന്നു ഇന്നലെ അധിക വിഹിതം. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയര്‍ന്നതിനാൽ തത്സമയ വിപണിയിൽ നിന്ന് കഴിഞ്ഞ ദിവസത്തേതു പോലെ കിട്ടിയില്ല. 22.71 ദശലക്ഷം യൂണിറ്റായിരുന്നു ജല വൈദ്യുതി ഉത്പാദനം. സമാന സ്ഥിതി തുടരുന്നതിനാലാണ് കൂടുതൽ വൈദ്യുതി നൽകണമെന്ന് അഭ്യര്‍ഥിച്ച് കെഎസ്ഇബി ചെയര്‍മാൻ എംജി രാജമാണിക്യം നാളെ എൻപിസിഐഎൽ ചെയര്‍മാനെ കാണുന്നത്.
കെസി വേണുഗോപാൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയെ വിളിച്ചതോടെ 250 മെഗാവാട്ട് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ രാവും പകലും 13.50 രൂപയെന്ന ഒരേ നിരക്കിലാണ് വൈദ്യുതി വാഗ്ദാനം.അതിലും രാത്രിയിൽ 80 മെഗാവാട്ടേ വാഗ്ദാനുമുള്ളൂ. വൈകീട്ട് ആറു മുതൽ രാവിലെ 6 മണിവരെ കൂടുതൽ വൈദ്യുതി ചോദിച്ചും ഉയര്‍ന്ന നിരക്ക് പ്രശ്നം പറഞ്ഞും ഹിമാചലിലേയ്ക്ക് കെഎസ്ഇബി മെയിൽ അയച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam